കാനഡയിൽ മലയാളി യുവതി വീട്ടിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല
Mail This Article
×
ചാലക്കുടി ∙ മലയാളി യുവതിയെ കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണു (30) മരിച്ചത്. കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യയാണ്.
ലാലിനെ കാണാതായതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീടു പൂട്ടിക്കിടക്കുന്ന വിവരമറിഞ്ഞു പൊലീസ് എത്തി ബലമായി തുറന്നു പരിശോധിച്ചപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മോർച്ചിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്.
English Summary:
Chalakudy Native Found Dead Inside Residence in Canada Husband Missing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.