യുഎസ് രാഷ്ട്രീയത്തിൽ വൈസ് പ്രസിഡന്റിനുള്ള പ്രസക്തി
Mail This Article
വാഷിങ്‌ടൻ∙ പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണ, രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ വൈസ് പ്രസിഡന്‍റുമാർ അപ്രസക്‌തരാണ്. സ്ഥാനാർഥിത്വം മുതൽ ഭരണ കാലയളവ് വരെ പലപ്പോഴും ഒരു കാര്യമായ രാഷ്ട്രീയ ശ്രദ്ധ നേടുന്നില്ല. അമേരിക്കയിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ഡോണൾഡ് ട്രംപ് തനിക്കൊപ്പമുള്ള വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മുൻപ് പലപ്പോഴും പല പ്രസിഡന്‍റ് സ്ഥാനാർഥികൾ ചെയ്തിട്ടുള്ളത് പോലെ ഭൂരിഭാഗം സ്റ്റേറ്റുകളിലെയും വോട്ടർമാർക്ക് തീരെ പരിചിതനല്ലാത്തതോ സ്വീകാര്യനല്ലാത്തതോ ആയ ഒരു വ്യക്തിയെ ട്രംപ് അവതരിപ്പിച്ചാലും അഭുതപ്പെടേണ്ടതില്ല.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ആറ് മാസത്തിൽ താഴേ മാത്രമാണ് ഇനി സമയം. അഭിപ്രായ സർവ്വേകളിൽ രണ്ടു സ്ഥാനാർഥികളുടെയും (പ്രസിഡന്‍റ് ജോ ബൈഡൻ-ഡെമോക്രാറ്റ്, ഡോണൾഡ് ട്രംപ്- റിപ്പബ്ലിക്കൻ) ഭാഗധേയങ്ങൾ മാറിമറിയുക ആണ്. ഓരോ പുതിയ സംഭവവികാസങ്ങളും രണ്ടു പേർക്കും മാറി മാറി ലീഡ് നൽകുകയാണെന്ന് സർവേകൾ പറയുന്നു. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു കണ്ടു തന്നെ അറിയണം. സർവ്വേ ആരാണ് നടത്തിയത്, അവരുടെ ചായ്‌വ് എങ്ങോട്ടാണ് എന്ന് തിരിച്ചറിയുവാൻ പല അന്വേഷണങ്ങളും ആവശ്യമാണ്.
ഇതിനിടയിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് ജനപ്രീതി വർധിച്ചതായി മറ്റൊരു സർവ്വേ പറഞ്ഞു.ഒരു കാര്യത്തിലും വ്യക്തമായ നയപ്രഖ്യാപനങ്ങൾ നടത്താത്ത വൈസ് പ്രസിഡന്‍റായി എതിരാളികൾ വിശേഷിപ്പിക്കുന്ന കമല ഹാരിസ് ഈയിടെ വീണ്ടും ഗർഭ നിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കൾ തന്നെ വിളിക്കുന്നത് മാമോളൂ എന്നാണ് എന്നവർ ഒരു ചാനലിൽ പ്രത്യക്ഷപെട്ടു കമല പറഞ്ഞിരുന്നു. ട്രംപിന്റെ വൈസ് പ്രസിഡന്‍റ് സാധ്യത പട്ടികയിൽ ഇപ്പോൾ പറയപ്പെടുന്നത് ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോ യുടെയും ഒഹായോ സെനറ്റർ ജെ ഡി വൻസിന്റെയും പേരുകളാണ്. ഇരുവർക്കും എത്രത്തോളം ജനപ്രീതി ഉണ്ട് എന്ന് ഒരാളിനെ തിരഞ്ഞെടുത്തു കഴിയുമ്പോൾ നടക്കുന്ന മാധ്യമ ചർച്ച വരെ കാത്തിരിക്കാം.