എയിംനയുടെ യുഎസ് യൂണിറ്റിന് തുടക്കം കുറിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ആൻ ഇൻറർനാഷനൽ മലയാളി നഴ്സ് അസംബ്ലി (എയിംന) യുടെ യുഎസ്എ യൂണിറ്റിന് മേയ് 12 വൈകുന്നേരം 'സ്റ്റാഫോർഡിലെ കേരള ഹൗസിൽ തുടക്കം കുറിച്ചു. സിനു ജോൺ കറ്റാനം തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് 30-ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. മലയാളി നഴ്സിങ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവരുടെ സമസ്ത മേഖലകളിലും കൈത്താങ്ങ് നൽകി അവരെ ഉയർത്തുന്നതിനായി നിരവധി സെമിനാറുകൾ ക്ലാസ്സുകൾ എന്നിവ നടത്തുകയും അവരുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതിനും ഈ സംഘടന പ്രവർത്തിച്ചു പോരുന്നു.
200-ൽ പരം മലയാളി നേഴ്സുമാർ പങ്കെടുത്ത ഈ യുഎസ് ലോഞ്ചിങ് പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്തത് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് ആണ്. വിമൻസ് ഹോസ്പിറ്റൽ ഓഫ് ടെക്സസ് അസിസ്റ്റൻറ് ചീഫ് നഴ്സിങ് ഓഫിസർ ജൂലി ജോർജ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാർത്തിക് മോഹൻ, സ്റ്റീവൻ ജെയിംസ് എന്നിവർ ഒരുക്കിയ സംഗീത വരുന്ന് സദസ്സിനെ വിസ്മയിപ്പിച്ചു. ഒപ്പം കുട്ടികളുടെ സംഗീത നൃത്ത പരിപാടികളും ഈ അനശ്വര മുഹൂർത്തത്തിന് മാറ്റുകൂട്ടി. യുഎസ്എ ലോഞ്ചിംഗ് പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി റോയൽ ഇന്ത്യൻ റസ്റ്റോറൻറ് ഈഡൻ ഫ്രെയിം ഫോട്ടോഗ്രാഫി സൗണ്ട് വെയ്വ്സ് ഡിജിറ്റൽ സൗണ്ട് സിസ്റ്റം എന്നിവരെ കൂടാതെ മൈ സ്പൈസ് ഗ്രോസറി, ആപ്പിൾ ആർ എൻ എൻ ക്ലെക്സ്, ജെസിബി ബിഹേവിയറൽ ഹെൽത്ത്, പെരി ഹോംസ്, സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം, പ്രോംപ്റ്റ് മോർഡ്ഗേജ് എന്നിവരും സഹായിച്ചു.