ADVERTISEMENT

ന്യൂയോർക്ക്∙ ഓഹരി വിപണിയിൽ വൻ ചലനം സൃഷ്ടിച്ച് വാറൻ ബഫറ്റിന്‍റെ ബെർക്‌ഷയർ ഹാത്ത്‌വേയുടെ വെളിപ്പെടുത്തൽ.  6.7 ബില്യൻ ഡോളർ രഹസ്യ ഓഹരിയുള്ള കമ്പനിയുടെ പേര് ബെർക്‌ഷയർ ഹാത്ത്‌വേ വെളിപ്പെടുത്തിയതോടെയാണ് ഓഹരി വിപണിയിൽ കമ്പനിക്ക് നേട്ടമുണ്ടായത്. ഒൻപത് മാസം മുൻപ് ബെർക്‌ഷയർ ഹാത്ത്‌വേ സ്വന്തമാക്കിയ ഓഹരിയുടെ വിവരങ്ങൾ ഇത് വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 

ബെർക‌്ഷൈർ ഹാത്തവേ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ ത്രൈമാസ ഫയലിങിൽ, കഴിഞ്ഞ ഒൻപത് മാസമായി കെട്ടിട ഇൻഷറുൻസ് കമ്പനിയായ ചബ്ബിൽ തങ്ങൾക്ക്  നിക്ഷേപ‌മുണ്ടെന്നാണ് വെളിപ്പെടുത്തി. ഇതോടെ ചബ്ബിലെ ഓഹരികൾ എട്ട് ശതമാനം കുതിച്ചുയർന്നു. ബെർക്ക്‌ഷെയർ പുതിയ ഹോൾഡിങുകൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും ഓഹരികൾ കുതിച്ചുയരുന്നുണ്ട്. ഇതിന് കാരണം പല നിക്ഷേപകരും ബെർക്‌ഷയറിന്‍റെ പോർട്ട്‌ഫോളിയോ സൂക്ഷ്മമായി പിന്തുടരുകയും ബഫറ്റിന് നിക്ഷേപമുള്ള കമ്പനികളിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് .

ചബ്ബ് നിക്ഷേപം രഹസ്യമായി സൂക്ഷിക്കാൻ ബെർക്ക്‌ഷെയറിന് എസ്ഇസിയിൽ(SEC) പ്രത്യേക അനുമതി ലഭിച്ചിരുന്നു. ഓഹരി സ്വന്തമാക്കുന്നതിന് പൂർത്തിയാകുന്നതിന് മറ്റ് നിക്ഷേപകർ തന്നെ പിന്തുടരുന്നത് തടയാനാണ് ബഫറ്റ് പ്രത്യേക അനുമതി സ്വന്തമാക്കിയത്. സമീപ വർഷങ്ങളിൽ എക്‌സോൺ മൊബിൽ, ഐബിഎം, വെറൈസൺ എന്നിവയിലെ മുൻ നിക്ഷേപങ്ങൾക്കും സമാനമായ എസ്ഇസി അനുമതി വാങ്ങി രഹസ്യമായിട്ടാണ്  ബഫറ്റ് നിക്ഷേപം നടത്തിയത്. ഗെയിക്കോ, ജനറൽ റീഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ബെർക്‌ഷയർ ഹാത്ത്‌വേ ചബ്ബിൽ‌ നടത്തിയ നിക്ഷേപം ഇതിനകം ഓഹരി വിപണിയിൽ ചർച്ചയായി. ബെർക്ക്‌ഷെയറിന്‍റ‌െ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ 10 ഹോൾഡിങ്ങുകളിൽ ഒന്നാണ് ഇപ്പോൾ ചബ്ബ് സിഎഫ്ആർഎ റിസർച്ച് അനലിസ്റ്റ് കാത്തി സീഫെർട്ട് പറയുന്നു. 

English Summary:

Warren Buffett reveals the mysterious stock he has invested billions of dollars in after keeping it secret for a year - and it immediately jumps 8% to a record high

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com