ADVERTISEMENT

ലൊസാഞ്ചലസ്∙  യുവനടൻ  ജോണി വാക്റ്ററിന് (37)  മോഷ്ടാക്കളുടെ വെടിയേറ്റത് സഹപ്രവർത്തകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. ശനിയാഴ്ച ലൊസാഞ്ചലസിൽ സ്വന്തം വാഹനത്തിലെ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ സംഭവം.  2022  മുതൽ 2020 വരെ ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്ന ജോണി വാക്റ്റർ റൂഫ് ടോപ്പ് ബാറിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ 3:25 ന് സഹപ്രവർത്തകയോടൊപ്പം നടന്ന് വരുന്നതിനിടെയാണ് തന്‍റെ വാഹനത്തിന് സമീപം മൂന്ന് പേരെ കണ്ടത്. 

വാഹനത്തിൽ മോഷണ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ ജോണി വാക്റ്ററും സഹപ്രവർത്തകയും അതിനെ പ്രതിരോധിക്കാൻ എത്തി. ഇതിനിടെ  പുരുഷന്മാരിൽ ഒരാൾ വെടിയുതിർത്തു. സഹപ്രവർത്തകയെ രക്ഷിക്കാൻ അവരുടെ മുന്നിൽ കവചമായി നിന്നതിനാൽ വാക്റ്ററിന് നേരെയാണ് മോഷ്ടാവ് വെടിയുതിർത്തത്. പ്രതികൾ എല്ലാവരും മുഖംമൂടി ധരിച്ചിരുന്നതായും ഇവർ സംഭവസ്ഥത്ത് നിന്ന് മറ്റൊരു കാറിൽ  കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. 

ഉടൻ തന്നെ വാക്റ്ററെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ സമയത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണ്. മോഷ്ടാക്കൾ വെടിയുതിർത്തപ്പോൾ വാക്റ്റർ  പിന്മാറുകയും സുഹൃത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയതായി ജോണിയുടെ ഇളയ സഹോദരൻ ഗ്രാന്‍റ് ‌അറിയിച്ചു. 

English Summary:

General Hospital star Johnny Wactor's brave final act revealed: Actor, 37, was shielding female co-worker from armed car thieves when he was shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com