ADVERTISEMENT

ലൊസാഞ്ചലസ്∙ പ്രശസ്ത നടൻ ജോണി വാക്റ്റർ (37) വെടിയേറ്റ് മരിച്ചു. ജോണിയുടെ കാറിൽ നിന്നുള്ള മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ താരത്തെ വെടിവച്ചത്. വെടിയേറ്റ് ജോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.  

വാക്റ്ററിന്‍റെ ഏജന്‍റ് ഡേവിഡ് ഷാ  മരണം വിവരം ഇന്നലെ ഔദ്യോഗികമായി  സ്ഥിരീകരിച്ചു. ജനറൽ ഹോസ്പിറ്റൽ എന്ന ചിത്രത്തിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തിലൂടെ ജോണി പ്രശസ്തനായത്. "ജോണി വാക്ടർ നല്ല മനുഷ്യനായിരുന്നു.  പ്രതിബദ്ധതയുള്ള ഒരു പ്രതിഭാധനനായ നടൻ മാത്രമല്ല, അദ്ദേഹത്തെ  അറിയുന്ന എല്ലാവർക്കും ഒരു യഥാർഥ ധാർമിക മാതൃക കാണിച്ച് തന്ന വ്യക്തമാണ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എല്ലായ്പ്പോഴും ജോണിയുടെ കൈമുതലയായിരുന്നു. ”ഡേവിഡ് ഷാ പ്രസ്താവനയിൽ അറിയിച്ചു.

English Summary:

'General Hospital' star Johnny Wactor shot, killed at 37

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com