ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയിൽ എത്തിയ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫ. പി. ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.  യോഗത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജൂൺ നാലിന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസിന്റെ നേതൃത്ത്വത്തിലുള്ള ഇന്ത്യ സക്യം 300 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പ്രഫ. പി. ജെ. കുര്യൻ പറയുകയുണ്ടായി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ കാത്തുസൂഷിക്കുന്നതിനു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് മാത്രമേ സാധിക്കുകയുള്ള എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ നൽകിയ അകമഴിഞ്ഞ സംഭാവനകളെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയുണ്ടായി. ചാപ്‌റ്റർ പ്രസിഡന്റ് Loui ഷിക്കാഗോയുടെ അധ്യഷതയിൽ കൂടിയ യോഗത്തിൽ OICC Nothern Region Chairman DR. Salbi Paul Chennoth ഏവർക്കും സ്വാഗതം ആശംസിച്ചു. നാഷനൽ Vice Chairman Gladson Varghese, ജോർജ് ജോസഫ് കൊട്ടുകാപ്പിള്ളി, റിൻസി കുര്യൻ, രാജു പുതുപ്പള്ളി, ജോർജ് മാത്യു, റോയ് ജോൺ, എബ്രഹാം മാത്യു, എബ്രഹാം ജോർജ്, റോയ് തോമസ്, മോന് വർഗീസ് തുടങ്ങിയ നിരവധി പേർ ആശംസകളർപ്പിച്ചു സംസാരിച്ചു.

English Summary:

Reception for Prof. P.J. Kurian - OICC Chicago Chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com