ആകർഷക ഓഫറുകളുമായി ജോയ് ആലുക്കാസ് ഷോറൂം ഡാലസിൽ ഉദ്ഘാടനം ചെയ്തു
Mail This Article
ഡാലസ് (ടെക്സസ്) ∙ പ്രശസ്ത ആഭരണ ബ്രാൻഡ് ജോയ് ആലുക്കാസ് ടെക്സസിലെ ഡാലസിൽ ആദ്യ ഷോറൂം തുറന്നു. ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻജോയ് ആലുക്കാസും ഡാലസ് നഗര പ്രമുഖരായ സൂസൻ ഫ്ലെച്ചർ (കൗണ്ടി കമ്മീഷണർ), ടോണി സിങ് (ഡപ്യൂട്ടി മേയർ), ടാമി മൈനർഷാഗൻ (കൗൺസിൽ വുമൺ) എന്നിവർ പങ്കെടുത്തു.
ഊർജസ്വലമായ ഡാലസ് നഗരത്തിൽ ഷോറൂം തുറക്കാൻ സാധിച്ചതിൽ ജോയ് ആലുക്കാസ് സന്തോഷം പ്രകടിപ്പിച്ചു. മികച്ച രീതിയിലുള്ള ആഭരണങ്ങൾ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ജോയ്ആലുക്കാസിന്റെ ലക്ഷ്യം. വിശാലമായ ആഭരണ ശേഖരം, വ്യക്തിഗതമായി ആഭരണങ്ങൾ നിർമ്മിക്കാനുള്ള സൗകര്യം, ആകർഷകമായ ഓഫറുകൾ എന്നിവ പുതിയ ഷോറൂമിന്റെ പ്രത്യേകതകളാണ്.
വെസ്റ്റ് എൻഡ് മാർക്കറ്റ് പ്ലേസിലാണ് ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം സ്ഥിതി ചെയ്യുന്നത്. ബ്രാൻഡിന്‍റെ യാത്രയിലെ ഈ നാഴികക്കല്ലായി അടയാളപ്പെടുത്തുന്നതിന്, ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ഷോറൂമിൽ പ്രമോഷൻ ഓഫർ ലഭ്യമാണ്. 2,000 ഡോളർ വിലയുള്ള ഡയമണ്ട്, പോൾക്കി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1 ഗ്രാം സ്വർണ്ണ നാണയവും 1,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ 0.2 ഗ്രാം സ്വർണ്ണ നാണയവും ലഭിക്കും. ഏറ്റവും പുതിയ ആഭരണ ശേഖരങ്ങൾ ആസ്വദിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് ഈ പരിമിത കാലയളവിലെ പ്രമോഷൻ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.