ട്രംപിനെതിരായ വിധി ജനാധിപത്യവിരുദ്ധം: റോബർട്ട് എഫ്. കെന്നഡി ജൂനിയർ
Mail This Article
ന്യൂയോർക്ക് ∙ മുൻ പ്രസിഡന്റ് ട്രംപിനെതിരെ നടക്കുന്ന വിചാരണ ജനാധിപത്യവിരുദ്ധമെന്ന് റോബർട്ട് എഫ്. കെന്നഡി ജൂനിയർ. ട്രംപ് കുറ്റക്കാരനാണെന്ന വിധി അഗാധമായ 'ജനാധിപത്യവിരുദ്ധം' എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം വിശേഷിപ്പിച്ചു.
'ബാലറ്റ് പെട്ടിയിലൂടെയല്ല, കോടതിമുറിയിൽ വച്ച് ട്രംപിനെ തോൽപ്പിക്കുക എന്നതാണ് ഡമോക്രാറ്റിക് പാർട്ടിയുടെ തന്ത്രം. നവംബറിൽ ഇത് തിരിച്ചടിയാകും'. റോബർട്ട് എഫ്. കെന്നഡി കുറിച്ചു. കെന്നഡിയുടെ പിന്തുണയെ ട്രംപ് സ്വാഗതം ചെയ്തു. ര
തി ചിത്ര താരത്തിന് പണം കൊടുത്തത് മൂടി വയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്യമം നടത്തിയെന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.