ADVERTISEMENT

ന്യൂയോർക്ക് ∙ സെറ്റർ മൈക്ക് ലീയുടെ നേതൃത്വത്തിലുള്ള എട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ  ഡെമോക്രാറ്റിക് സെനറ്റിന്‍റെ നേതൃത്വത്തിലുള്ള ബൈഡൻ നോമിനികളെയും നിയമനിർമാണത്തെയും  എതിർക്കുമെന്ന് പ്രതിജ്ഞയെടുത്തു. രതിചിത്ര നടിക്കു പണം കൊടുത്തതു മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (77) കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ഈ നീക്കം രാജ്യത്തെ ശിഥിലമാക്കാനുള്ള വൈറ്റ് ഹൗസിന്‍റെ പദ്ധതിയാണ്. ഇതിൽ വൈറ്റ് ഹൗസിനെ സഹായിക്കില്ലെന്നാണ് സെറ്റർമാരുടെ നിലപാട്. 

കത്തിൽ ഒപ്പിട്ടവരിൽ ലീയും റിപ്പബ്ലിക്കൻമാരായ ജെ.ഡി. വാൻസും ടോമി ട്യൂബർവില്ലെയും എറിക് ഷ്മിറ്റും മാർഷ ബ്ലാക്ക്ബേണും റിക്ക് സ്കോട്ടും റോജർ മാർഷലും ഉൾപ്പെടുന്നു. ഈ നീക്കം മുകളിലെ ചേംബറിലെ നിയമനിർമാണ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

English Summary:

Eight Senate Republicans vow to oppose all Biden nominees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com