ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിൽ പൂട്ടിക്കുമെന്നുപറഞ്ഞു വിരട്ടിയ വൻകക്ഷികളെല്ലാം പതുക്കെ അക്കൗണ്ട് തുടങ്ങിയ ആഘോഷത്തിലാണ് ടിക്ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക്ടോക്കിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും അക്കൗണ്ട് തുടങ്ങി. ശനിയാഴ്ച രാത്രി തുടങ്ങിയ അക്കൗണ്ടിൽ ട്രംപ് ആദ്യം പോസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, ന്യൂ‍ജഴ്സിയിൽ അനുയായികളെ കാണുന്നതിന്റെ വിഡിയോയാണ്. ഞായറാഴ്ച രാവിലെയായപ്പോൾ ആറര ലക്ഷം ഫോളോവേഴ്സ്. ആദ്യവിഡിയോയ്ക്കു കിട്ടിയ ‘വ്യൂസ്’ 60 ലക്ഷത്തിലേറെ. 

വോട്ടുള്ള പുതുതലമുറ പിള്ളേരെ പിടിക്കാൻ ടിക്ടോക് ഇല്ലാതെ പറ്റില്ല എന്ന തിരിച്ചറിവിൽ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ഫെബ്രുവരിയിലാണു അക്കൗണ്ട് തുടങ്ങിയത്. യുഎസിൽ 17 കോടി ആളുകളാണ് ടിക്ടോക് ഉപയോഗിക്കുന്നത്. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ടിക്ടോക് നിരോധിക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. ജോ ബൈഡനും നിയമനടപടി തുടങ്ങിവച്ചിരുന്നു.

English Summary:

Donald Trump started an account on TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com