ADVERTISEMENT

ലൊസാഞ്ചലസ് ∙ മേയ് 28 മുതൽ കാണാതായ ഹൈദരാബാദിൽ നിന്നുള്ള 23 കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.

കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാൻ ബെർണാർഡിനോയിലെ വിദ്യാർഥിനിയായ നിതീഷ കണ്ടൂലയെ മേയ് 28 ന് ലൊസാഞ്ചലസിലാണ് അവസാനമായി കണ്ടത്. 5 അടി 6 ഇഞ്ച് ഉയരം, ഏകദേശം 160 പൗണ്ട് ഭാരം, കറുത്ത മുടിയും കറുത്ത കണ്ണുകളുമുള്ള നിതീഷ 2021 മോഡൽ ടൊയോട്ട കൊറോളയാണ് ഓടിച്ചിരുന്നത്. ഇവരെക്കു റിച്ച് ഏതെങ്കിലും ഏജൻസിക്കോ വ്യക്തിക്കോ വിവരം ലഭിച്ചെങ്കിൽ LAPD സൗത്ത് വെസ്റ്റ് ഡിവിഷനെ 213-485-2582 എന്ന നമ്പറിലോ CSUSB പൊലീസ് ഡിപ്പാർട്ട്‌മെൻ്റിനെ 909-537-7777 എന്ന നമ്പറിലോ ബന്ധപ്പെടാം.

English Summary:

Police Requested Help to Find the Missing Indian Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com