ADVERTISEMENT

അരിസോന ∙ അമേരിക്കയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കുടിയേറ്റം വലിയ തോതിൽ ചർച്ചയാകുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് പ്രസിഡന്‍റ്  സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ‌ ഡോണാൾഡ് ട്രംപ് രംഗത്ത് എത്തി. അരിസോനയിൽ അരിസോനയിൽ വ്യാഴാഴ്ച നടന്ന ടൗൺ ഹാൾ മീറ്റിങ്ങിൽ ജോ ബൈഡൻ സമീപകാലത്ത് സ്വീകരിച്ച എക്‌സിക്യൂട്ടീവ് നടപടിയെ ട്രംപ് വിമർശിച്ചു. 

അഭയം തേടുന്ന കുടിയേറ്റക്കാരെ തടയാൻ ലക്ഷ്യമിട്ടുള്ള ബൈഡന്‍റെ എക്സിക്യൂട്ടീവ് നടപടി പിൻവലിക്കുമെന്ന് മുൻ പ്രസിഡന്‍റ് പ്രതിജ്ഞയെടുത്തു. ട്രംപ് 2016-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കടുത്ത കുടിയേറ്റ നയങ്ങളെ തന്‍റെ രാഷ്ട്രീയ സ്വത്വത്തിന്‍റെ കേന്ദ്രമാക്കി മാറ്റുകയും ഈ വിഷയത്തിൽ ഡെമോക്രാറ്റുകളെ നിരന്തരം വിമർശിക്കുകയും ചെയുന്നുണ്ട്. 

English Summary:

Trump Attacks Biden over Immigration in Battleground Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com