ADVERTISEMENT

വാഷിങ്‌ടൻ ഡിസി ∙  പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയാകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. എൻഡിഎ നേടിയ വിജയത്തിൽ ആശംസകൾ അറിയിച്ച ബൈഡൻ ഇരുരാജ്യങ്ങളും തമ്മിലുള്ള  സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത അറിയിച്ചു. 

‌"എന്‍റെ സുഹൃത്ത് യുഎസ് പ്രസിഡന്‍റ്  ജോ ബൈഡൻ ഫോണിൽ വിളിച്ചതിൽ സന്തോഷമുണ്ട്. അഭിനന്ദനങ്ങളുടെ ഊഷ്മളമായ വാക്കുകളും ഇന്ത്യൻ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്‍റെ ആദരവും  വിലമതിക്കുന്നു. ഇന്ത്യ - യുഎസ് സമഗ്രമായ ആഗോള പങ്കാളിത്തം വരും വർഷങ്ങളിൽ നിരവധി പുതിയ ചരിത്രനേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഞങ്ങളുടെ പങ്കാളിത്തം മനുഷ്യരാശിയുടെ പ്രയോജനത്തിനായി ആഗോള നന്മയ്ക്കുള്ള ഒരു ശക്തിയായി തുടരും’’– മോദി വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യയിലെ പുതിയ സർക്കാരിനുള്ള അഭിനന്ദനങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 

English Summary:

Joe Biden Congratulates PM Modi For Winning "Historic Election"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com