ADVERTISEMENT

സൗത്ത് കാരോലൈന ∙ നിക്കി ഹേലിയുടെ പിതാവ് അജിത് സിങ് രൺധാവ അന്തരിച്ചു. മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലിയാണ് പിതാവ് മരിച്ച വിവരം അറിയിച്ചത്. "ഇന്ന് രാവിലെ ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനും ദയാവാനും മാന്യനുമായ മനുഷ്യനോട് എനിക്ക് വിട പറയേണ്ടി വന്നു. അദ്ദേഹം പോയി എന്ന് അറിഞ്ഞപ്പോൾ എന്‍റെ ഹൃദയം ഭാരപ്പെട്ടിരിക്കുന്നു. വിശ്വാസം, കഠിനാധ്വാനം, കരുണ എന്നിവയുടെ പ്രാധാന്യം അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. നല്ല ഭർത്താവും സ്നേഹമുള്ള മുത്തച്ഛനും തന്‍റെ നാല് മക്കളുടെ ഏറ്റവും മികച്ച പിതാവുമായിരുന്നു അദ്ദേഹം.  നമുക്കെല്ലാവർക്കും അദ്ദേഹം അനുഗ്രഹമായിരുന്നു." –എന്നാണ് നിക്കി ഹേലി സമൂഹമാധ്യമത്തിൽ എഴുതിയത്

ജനുവരിയിൽ, സൗത്ത് കാരോലൈനയിലെ ആശുപത്രിയിൽ ഹേലി പിതാവിനെ സന്ദർശിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് കാൻസർ ബാധിച്ചതായി സ്ഥീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. 1972 ൽ സൗത്ത് കാരോലൈനയിലാണ് ഹേലി ജനിച്ചത്. ഇന്ത്യയിലെ പഞ്ചാബ് മേഖലയിൽ നിന്നാണ് അജിത് സിങ് രൺധാവ അമേരിക്കയിലേക്ക് കുടിയേറിയത്. 

English Summary:

Nikki Haley's Father has Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com