യുഎസ് പൗരന്മാരുടെ പങ്കാളികളായ കുടിയേറ്റക്കാർക്ക് റസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക് നിയമപരമായ റസിഡൻസിക്ക് അപേക്ഷിക്കാനുള്ള പദ്ധതി പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിക്കുന്നതിന് സാധ്യത. ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ നവംബറിലെ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലാക്കുന്നതിന് സാധിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതീക്ഷിക്കുന്നത്.
അതിർത്തി സുരക്ഷ വിപുലീകരിക്കാനും യുഎസിൽ താമസിക്കുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നീക്കമാണ് ബൈഡൻ നടത്തുന്നത്. കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തീരുമാനം നേരത്തെ ബറാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് നടപ്പാക്കിയിരുന്നു.
English Summary:
Biden's new policy to give deportation protection to spouses of US citizens
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.