ADVERTISEMENT

ആല്‍ബനി (ന്യൂയോര്‍ക്ക്) ∙ പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്‍റെയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ അന്തരിച്ചു. ഓർക്കിഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫാർമസ്യൂട്ടിക്കൽ സെയിൽസ് പ്രതിനിധിയായി 16 വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫിസ് ഓഫ് ജനറല്‍ സര്‍‌വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. 

ഭാര്യ: സുജ ജോസ്. മകന്‍: ജെവിന്‍ ജോസ്. സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്). പൊതുദര്‍ശനം: ഇന്ന് വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ. സ്ഥലം: സെന്‍റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്‌ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308). ശവസംസ്ക്കാരം പിന്നീട് നാട്ടില്‍ നടക്കും.

(വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍‌ചിറ)

English Summary:

Jose Samuel Died in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com