ADVERTISEMENT

ഫ്ലോറിഡ / ലോസ് ഏഞ്ചലസ് ∙ ഫ്ലോറിഡ ഡെയ്റ്റോണയിലെ എംബ്രി – റിഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര എഫ്എൽഎൽ (FLL) ഫസ്റ്റ് ലെഗോ ലീഗ് റോബാട്ടിക്സ്  ചാംപ്യൻഷിപ്പിൽ 87 രാജ്യങ്ങൾ പങ്കെടുത്തപ്പോൾ, ചാംപ്യൻസ് അവാർഡിലും അലയൻസ് അവാർഡിലും മൂന്നാം സ്ഥാനവും FLL ലീഗിലെ മികച്ച കോച്ചായി യുWR തെരഞ്ഞെടുക്കപ്പെട്ടു. FLL അന്താരാഷട്ര മത്സരത്തിൽ യുഎഇ ടീമിനെയാണ് പത്തംഗ സംഘം പ്രതിനിധീകരിച്ചത്. ഈ സംഘത്തിൽ സിഇഓ ബെൻസൺ തോമസ് ജോർജിനെ കൂടാതെ രണ്ട് മലയാളി വിദ്യാർഥികളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഹൂസ്റ്റണിൽ നടന്ന ലോക റോബോട്ടിസ് ചാമ്പ്യൻഷിപ്പിൽ യൂനീക്കിന്റെ സ്റ്റാർ ലിങ്ക് ടീം പങ്കെടുത്തിരുന്നു.

ആധുനിക കാലത്ത് ലോകത്തിന്റെ ഇനിയുള്ള മുന്നോട്ട് പോക്ക് നിർമ്മിത ബുദ്ധിയുടെയും വിർച്ച്വൽ റിയാലിറ്റിയുടെയും റോബോട്ടിക്സിന്റെയും ഒപ്പമായിരിക്കും എന്ന തിരിച്ചറിവാണ്. ദുബായ് ആസ്ഥാനമായ യുനീക്ക് വേൾഡ് റോബോട്ടിക്സ് എന്ന സ്ഥാപനം സിഇഓ ബെൻസൺ തോമസ് ജോർജ് ആരംഭിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനം പരിശീലിപ്പിക്കുന്ന കുട്ടികൾ ലോകമെമ്പാടും മത്സരങ്ങളിൽ പങ്കെടുക്കുകയും ജേതാക്കളാകുകയും ചെയ്യുന്നു.

unique-world-robotics-a-malayali-company-won-an-award-in-florida2

2010 ൽ ഇസിഇ എൻജിനീയറിംഗ് പൂർത്തിയാക്കിയ ബൻസൻ 2018 ൽ തൃശൂരിൽ കൂട്ടുകാരുമായി റോബോട്ടിക്സ് എന്ന സ്ഥാപനം തുടങ്ങിയത്. തന്റെ സ്വപ്നങ്ങൾക്കു വേണ്ടത്ര വേഗം പോരന്നു തോന്നിയപ്പോൾ 2019 ൽ ദുബായിലേക്ക് പറന്നു. തുടക്കകാലത്ത് കോവിഡ് അല്പം കാലതാമസം വരുത്തിയെങ്കിലും പിന്നീടുള്ള വളർച്ച പെട്ടന്നായിരുന്നു. ഇന്ന് ഒമാൻ, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലും റോബോട്ടിക്സ്, സ്പേസ്, എഐ ലാബ് എന്നിവ ഒരുങ്ങികഴിഞ്ഞു. യുഎസിലെ STEM ൽ നിന്ന് പരിശീലനം ലഭിച്ച അധ്യാപകരമാണ് ഇവിടെയെല്ലാം ക്ലാസെടുക്കുന്നത്. കേരളത്തിലെ ചില എൻജിനീയറിംഗ് കോളജുകളിലും ലാബുകൾ ഒരുക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണായ നാസയുടെ സ്പേസ് ചലഞ്ചിൽ യുണിക്ക് പരിശീലിപ്പിച്ച കുട്ടികൾക്കാണ് ഒന്നാം സ്ഥാനം.

unique-world-robotics-a-malayali-company-won-an-award-in-florida3

അഞ്ചു മുതൽ 18 വരെയുള്ള കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമാകാം. റോബോട്ടിക്സ്, എഐ, മെറ്റാവേഴസ് സ്പേസ് ടെക്ക് തുടങ്ങിയവയിലെ പഠനം അവസരങ്ങളുടെ ലോകം യുനീക്ക് വേൾഡ് റോബോട്ടിക്സിലൂടെ തുറക്കുകയാണ്. നാസയുടെ സ്പേസ് ആപ്പ് ചലഞ്ച്, വേൾഡ് റോബോട്ടിക്സ് ഒളിമ്പ്യാട്, ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്തരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്നു വർഷമായി ജേതാക്കളായത് യനീക്കിലെ കുട്ടികളാണ്.

unique-world-robotics-a-malayali-company-won-an-award-in-florida4

ലോകത്തിലെ മിക്ക അത്യാധുനിക കമ്പനികളും തങ്ങളുടെ പ്രവർത്തന മികവിനായി എഐ, റോബോട്ടിക്സ് എന്നിവ കൂടുതൽ ഉപയോഗിച്ചു തുടങ്ങിയതിനാൽ ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കപ്പെടുന്നുവെന്ന് ബെൻസൻ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയാണ് ബെൻസൻ തോമസ് ജോർജ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിലെ ഓൺലൈൻ വിഭാഗം കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ് എക്സ്പോയുടെ സാങ്കേതിക പിന്തുണയും യുനീക്ക് വേൾഡ് റോബോട്ടിക്സിനായിരുന്നു.

English Summary:

Unique World Robotics, a Malayali Company, Won an Award in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com