അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് കുറ്റകാരമാക്കിയ നിയമം നടപ്പാക്കുന്നതിൽ നിന്ന് ഓക്‌ലഹോമയെ തടഞ്ഞ് കോടതി
Mail This Article
ഓക്‌ലഹോമ ∙നിയമപരമായ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് കുറ്റകരമാക്കുന്ന പുതിയ ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുന്നതിൽ നിന്ന് ഫെഡറൽ ജഡ്ജി ഓക്‌ലഹോമയെ താൽക്കാലികമായി തടഞ്ഞു. കുടിയേറ്റം നിയന്ത്രിക്കാനും നടപ്പിലാക്കാനും ഫെഡറൽ ഗവൺമെന്‍റിന് മാത്രമേ കഴിയൂ എന്ന് വാദം ഉയരുന്നതിനിടെയാണ് നിയമം പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് കോടതി ഈ ഉത്തരവിട്ടത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ടെക്‌സസ് നിയമം മാർച്ചിൽ ഫെഡറൽ അപ്പീൽ കോടതി തടഞ്ഞിരുന്നു. പുതിയ നിയമപ്രകാരം, നിയമപരമായ ഇമിഗ്രേഷൻ പദവി കൂടാതെ ഓക്‌ലഹോമയിൽ മനഃപൂർവ്വം പ്രവേശിക്കുന്നതും അവിടെ തുടരുന്നതും സംസ്ഥാന കുറ്റകൃത്യമായിരിക്കും.
ഏപ്രിൽ അവസാനം ബില്ലിൽ ഒപ്പുവെച്ച ശേഷം, റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റ്, തെക്കൻ അതിർത്തിയിൽ അനധികൃതമായി കടന്നുപോകുന്ന കുടിയേറ്റക്കാരെ തടയാൻ ബൈഡൻ ഭരണകൂടം മതിയായ നടപടി സ്വീകരിക്കാത്തതിനാൽ ഈ നടപടി ആവശ്യമാണെന്ന് പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്റ്റേറ്റ് അറ്റോർണി ജനറലിന്‍റെ ഓഫിസ് അറിയിച്ചു.