ഔട്ട്കം ഹെൽത്ത് കമ്പനി ഉടമയായ ഇന്ത്യക്കാരന് തട്ടിപ്പ് കേസിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി
Mail This Article
ഷിക്കാഗോ ∙ ഔട്ട്‌കം ഹെൽത്ത് എന്ന കമ്പനിയുടെ മറവിൽ ഒരു ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സിഇഒ ആയ റിഷി ഷായ്ക്ക് 7.5 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. 38 വയസ്സുകാരനായ ഷാ, നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് പഠനം ഉപേക്ഷിച്ച് സ്വന്തം കമ്പനി ആരംഭിക്കുകയായിരുന്നു.പിന്നീട് അത് ഔട്ട്‌കം ഹെൽത്ത് എന്ന പേരിൽ പ്രശസ്തി നേടി.
ഏകദേശം ഒരു ബില്യൻ ഡോളർ മൂല്യം ഉള്ളതായി ഫോബ്സ് മാസിക കണക്കാക്കിയ ഈ ഇന്ത്യൻ-അമേരിക്കൻ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ വൻ തോതിലുള്ള ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ദപ്പെട്ട് നേരത്തെ, മറ്റ് മൂന്ന് മുൻ ഔട്ട്കം ജീവനക്കാർ കുറ്റം സമ്മതിച്ചിരുന്നു. മുൻ ചീഫ് ഗ്രോത്ത് ഓഫിസർ ആഷിക് ദേശായി തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ചു. മുൻ സീനിയർ അനലിസ്റ്റ് കാതറിൻ ചോയിയും മുൻ അനലിസ്റ്റ് ഒലിവർ ഹാനും തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് സമ്മതിച്ചു.