ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള സംവാദത്തിനായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും ഒരുങ്ങിക്കഴിഞ്ഞു. സംവാദത്തിന് മുന്നോടിയായി ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരിഹസിക്കുന്ന പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. 

പ്രസിഡന്‍റ് ജോ ബൈഡന്‍ മധ്യവര്‍ഗത്തിനായി നിലപാട് സ്വീകരിക്കുമ്പോൾ തനിക്കുവേണ്ടി മാത്രം ചിന്തിക്കുന്ന ഡോണൾഡ് ട്രംപിനെയാണ് പരസ്യത്തിൽ ജോ ബൈഡന്‍റെ പ്രചാരണ സംഘം ചിത്രീകരിച്ചരിക്കുന്നത്.

''ഡോണാള്‍ഡ് ട്രംപ് ജോ ബൈഡനെ ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്നു, കാരണം അദ്ദേഹം പ്രതികാരത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മധ്യവര്‍ഗത്തെ സഹായിക്കാന്‍ അദ്ദേഹത്തിന് പദ്ധതിയില്ല.  അദ്ദേഹം സമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയിളവ് നല്‍കും. വ്യത്യാസം ഇതാണ്: ഡോണൾഡ് ട്രംപ് തനിക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ജോ ബൈഡന്‍ നിങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടുകയാണ്.' എന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. 

സിഎന്‍എന്നില്‍ ബൈഡന്‍റെയും ട്രംപിന്‍റെയും ആദ്യ പ്രസിഡന്‍ഷ്യല്‍ മുഖാമുഖത്തിന് രണ്ട് ദിവസം മുൻപാണ് പരസ്യം പുറത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബൈഡന്‍ ശാരീരികമായും മാനസികമായും പദവിക്ക് യോഗ്യനല്ലെന്ന് ട്രംപ് അവകാശപ്പെടുന്നു.

അതേസമയം ബൈഡന്‍ ട്രംപിനിനെ ജനാധിപത്യത്തിന് അപകടമാരമായ സ്വഭാവമുള്ള വ്യക്തിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. 2021 ജനുവരി 6-ന് യുഎസ് ക്യാപ്പിറ്റളിനു നേരെ അദ്ദേഹത്തിന്‍റെ അനുയായികള്‍ നടത്തിയ ആക്രമണത്തില്‍ ട്രംപിന്‍റെ പങ്ക് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്‍റെ മറ്റ് ശ്രമങ്ങള്‍, മേയ് 30-ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ പേരില്‍ 34 കുറ്റങ്ങള്‍ ചുമത്തി. ഇതിനൊക്കെ പുറമേ ഒരു പോണ്‍ താരവുമായുള്ള ബന്ധവും ട്രംപിനെതികെ ആരോപിക്കപ്പെടുന്നു.

ബൈഡന്‍റെ മാനസികവും ശാരീരികവുമായ കരുത്താണ് എതിർ പാളയം സംശയമുനയിൽ നിർത്തിയത് വാക്കുകളുടെ പിഴവുകളുടെ പരമ്പരയാണ് വിമര്‍ശകരുടെ പ്രധാന ആയുധം. റാലികളില്‍ ബൈഡനെ ട്രംപ് പതിവായി പരിഹസിക്കുന്നു. പ്രായധിക്യം മൂലം  അദ്ദേഹം പദവിക്ക് യോഗ്യനല്ലെന്നും പറഞ്ഞുവയ്ക്കുന്നു. ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെയുള്ള മിക്ക വോട്ടര്‍മാരുടെയും മനസ്സില്‍ പ്രസിഡന്‍റിന്‍റെ പ്രായം ഉണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും ചലനങ്ങള്‍ പോലും സൂക്ഷ്മതയോടെ വീക്ഷിക്കാനാകും ഡിബേറ്റു കാണുന്ന പ്രേക്ഷകര്‍ താല്‍പ്പര്യപ്പെടുക. 

ട്രംപ് തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമാനമായ ചോദ്യങ്ങള്‍ അത്ര കാര്യമായി അഭിമുഖീകരിക്കുന്നില്ല. എന്നാലും പലപ്പോഴും അദ്ദേഹത്തിന് പേരുകള്‍ മാറിപ്പോകുന്നുണ്ട്. പ്രസിഡന്‍റിന്‍റെ മകന്‍ ഹണ്ടറിന്‍റെ നിയമപ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച് ബൈഡനെ ദേഷ്യം പിടിപ്പിക്കാൻ ട്രംപ് സംവാദത്തിൽ ശ്രമിച്ചേക്കും.  2024-ലെ റിപ്പബ്ലിക്കന്‍ പ്രൈമറി ഡിബേറ്റുകളില്‍ പങ്കെടുക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. പാര്‍ട്ടിയുടെ നോമിനേഷനായി തന്‍റെ എല്ലാ എതിരാളികളെയും എളുപ്പത്തില്‍ തോല്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന് കാര്യമായ ബുദ്ധിമുട്ട് ആവശ്യമായി വന്നില്ല. ഏകദേശം നാല് വര്‍ഷമായി ബൈഡനും ഒരു സംവാദ വേദിയില്‍ ഉണ്ടായിരുന്നില്ല.

English Summary:

In Biden camp's new ad, 'Trump is only out for himself'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com