ADVERTISEMENT

കലിഫോര്‍ണിയ ∙ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യത്യസ്തവും പുതുമയും നിറഞ്ഞ് അവതരിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ശ്രമിക്കുമെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. കലിഫോര്‍ണിയയില്‍ നടന്ന ഫോമാ വെസ്റ്റേണ്‍ റീജന്‍ കണ്‍വെന്‍ഷന്‍ കിക്കോഫില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ്സ് പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാകുമ്പോഴാണ് അത് ജനകീയവും ശ്രദ്ധയും നേടുന്നത്. അത് കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് നടപ്പിലാക്കണം. എല്ലാവരുടേയും ആശയങ്ങളെ സ്വീകരിക്കുമ്പോഴാണ് അത് ജനകീയമാകുന്നത്. ഞാനാഗ്രഹിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും അതാണ്. ഫോമായുടെ പ്രവര്‍ത്തനങ്ങളും അംഗങ്ങളുടെ പരിപാടികളും രചനയും ഉള്‍പ്പെടുത്തി എല്ലാ മാസവും ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ചാല്‍ അത് വലിയ മുന്നേറ്റമുണ്ടാക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുത്തന്‍ ആശയങ്ങളെ സ്വീകരിക്കുന്നതിനും അത് കാരണമാകും. ഒപ്പം നമ്മുടെ മാതൃഭാഷയുടെ പ്രചരണത്തിനും അത് കാരണമാകും. ഇതില്‍ നിന്ന് ആവശ്യമെങ്കില്‍ ഫോമായ്ക്ക് ഫണ്ട് രൂപീകരിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. പരസ്യങ്ങളടക്കം പുത്തന്‍ ഫണ്ട് ശേഖരണത്തിനുള്ള വഴി തുറക്കും. മാഗസിനിലൂടെ വരാനിരിക്കുന്ന പരിപാടികള്‍, നമ്മുടെ ലക്ഷ്യങ്ങള്‍, ആശയങ്ങള്‍ എന്നിവയൊക്കെ കൃത്യമായി പ്രചരിപ്പിക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. ഫോമായുമായി ആളുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിന് മാഗസിന്‍ കാരണമായി തീരും എന്നതില്‍ സംശയമില്ല.

fomaa-meet-the-candidates-event-dr-madhu-nambiar

ചെറുപ്പക്കാരാണ് എപ്പോഴും ഒരു സംഘടനയുടെ ഊര്‍ജം അവരുടെ പങ്കാളിത്തം നമുക്ക് ഫോമായില്‍ ഉറപ്പു വരുത്തണം. അവര്‍ക്കാവശ്യമായ മേഖലകളില്‍ അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാനും സംഘടനയുടെ കരുത്ത് അവിടെ പ്രകടിപ്പിക്കുവാനും കഴിയണം. കലാ കായിക മേഖലകളില്‍ സജീവമായി നില്‍ക്കുന്നവരാണ് നമ്മുടെ യുവാക്കളില്‍ പലരും. അവര്‍ക്കായി അവസരങ്ങള്‍ ഒരുക്കുകയും പഠനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. കലാകായിക മേഖലയില്‍ വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങള്‍, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ ഒരുക്കി നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും.

യുവജനങ്ങളും ജൂനിയര്‍ അംഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ഫോമാ യൂത്ത് - സോണ്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഒരുക്കണം. യുവ അംഗങ്ങള്‍ തമ്മില്‍ ആശയങ്ങള്‍ പങ്കിടാനും കരിയര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനും ഇത് വഴിതുറക്കും. ഒപ്പം വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ പരിശീലനങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യചര്‍ച്ചകള്‍, വിവിധ ബോധവത്ക്കരണ പരിപാടികള്‍ എന്നിവ ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും അവസരം ഒരുക്കി നല്‍കും. എല്ലാ മേഖലയിലും സ്ത്രീ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍, ഉത്സവങ്ങള്‍, കലാമേളകള്‍ എന്നിവ സംഘടിപ്പിക്കും. സ്ത്രീകളുടെ കൂട്ടായ്മ എപ്പോഴും സംഘടനയുടെ ശക്തി വിളിച്ചോതുക തന്നെ ചെയ്യും. എല്ലാ വിഭാഗം ആളുകളേയും പരിഗണിച്ചുകൊണ്ടു പോകുമ്പോള്‍ മാത്രമാണ് സംഘടന അതിന്റെ കരുത്തുകാട്ടുന്നതെന്നും ഫോമാ കൂടുതല്‍ കരുത്തുനേടാനുള്ള ശ്രമങ്ങളാകും തന്റെ ഭാഗത്തുനിന്നുണ്ടാവുക എന്നും ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.
ഫോൺ: +1 (301) 525-8522

English Summary:

FOMAA: Meet the Candidate Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com