ADVERTISEMENT

മു‌സ്‌ലിം സഹോദരങ്ങള്‍  ഭക്തിയാദരവോടെ സൗദി അറേബ്യയിലെ മക്കയില്‍ നിന്നും 19.3 കിലോമീറ്റര്‍ ദൂരത്തുള്ള അരാഫത്ത് മലമുകളില്‍ എത്തി ചേരുന്നു. ഹില്‍ ഓഫ് മേഴ്സി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അരാഫത്ത് കുന്നിന്‍ മുകളില്‍ കൂട്ടമായി എത്തി ഹജ് തീര്‍ഥാടകര്‍ പ്രാര്‍ഥിക്കുന്നു. 

അരാഫത്ത് പര്‍വത്തിലേക്കുള്ള തീര്‍ഥാടനശേഷം മാനസീകമായും ശാരീരികമായും ആത്മീകമായും സന്തുഷ്ടിയും സാമധാനവും അനുഭവിക്കുന്നു.  പല തീര്‍ഥാടകരും അരാഫത്ത് മലമുകളില്‍ എത്തിയശേഷം ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കുവേണ്ടി ദൈവത്തോട് നന്ദിപറയുന്നു. 

  ലോകത്തിലെ ഏറ്റവും വലിയ ജനസഞ്ചയം ആണ് ഹജ്ജിനുവേണ്ടി അരാഫത്ത് മലയില്‍ പ്രാര്‍ഥനയോടെ എത്തിച്ചേരുന്നത്.  തീര്‍ഥാടകര്‍ മക്കയിലെ ഗ്രാന്റ് മോസ്ക്കില്‍ നിന്നും മിനായില്‍ എത്തുന്നു. കോവിഡിന് മുന്‍പുള്ള ഹജ് തീര്‍ഥാടനത്തിന് ശരാശരി 20 ലക്ഷത്തിലധികം പേർ എത്തിയിരുന്നതായി സൗദി അറേബ്യന്‍ അധികൃതര്‍ പറയുന്നു.

സാമ്പത്തിക ശക്തിയും, പൂര്‍ണ്ണാരോഗ്യത്തിലുമുള്ള  മുസ്‌ലിം വിശ്വാസികള്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും ഹജ്ജ് തീര്‍ഥാടനയാത്ര നടത്തുന്നത്  പുണ്യമായി വിശ്വസിക്കുന്നു.  ഹജ്ജ് തീര്‍ഥയാത്രയുടെയും കര്‍മ്മ പരിപാടികളുടെയും അന്തിമഘട്ടത്തില്‍ ഭക്തി പുരസരം പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു 

English Summary:

Hajj Pilgrims Attempt to Climb the Mount of Mercy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com