‘മഹാഓണം’ ലോഞ്ച് മീറ്റിങ് ഈ മാസം 20ന്
Mail This Article
ടൊറന്‍റോ ∙ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ‘മഹാഓണ’ത്തോടനുബന്ധിച്ച് ഒരുക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ ലോഞ്ച് മീറ്റിങ് ഒരുക്കുന്നു. സമീപകാലത്ത് ലെവിറ്റേറ്റ് സ്റ്റേജിൽ ലൈവ് ആയി ഒരുക്കിയ ‘അപ്പാപ്പനും മോനും - ഒരു പ്രേതകഥയുടെ’ പ്രീമിയർ പ്രദർശനവും ഇതോടൊപ്പം നടക്കും. ജൂലൈ 20 ന് രാവിലെ ഒൻപതിന് ഫെയർവ്യൂ മാളിലെ സിനിപ്ളെക്സിലാണ് ലോഞ്ചും പ്രീമിയറും അരങ്ങേറുക. ഒരു മണിക്കൂറോളം നീളുന്നതാണ് പ്രീമിയർ ഷോ. ഇതിലെ അഭിനേതാക്കളും പങ്കെടുക്കും.
മഹാഓണം പരിപാടിയുടെ പ്രധാന സ്പോൺസർമാരെയും കലാകാരന്മാരെയും ലോഞ്ച് പരിപാടിയിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മെഗാ ചെണ്ടമേളവും തിരുവാതിരയും പുലിക്കളിയും പോലെയുള്ള പരിപാടികളുടെ വിശദാംശങ്ങളും നൽകും. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണം.
ആയിരത്തോളം കലാകാന്മാരെ അണിനിരത്തി, പൂരപ്രഭയിൽ ഒരുക്കുന്ന മഹാഓണത്തിന് വേദിയാകുന്നത് ടൊറന്‍റോയിലെ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറാണ്. കലാ-സാംസ്കാരിക ലോകത്ത് കാനഡയിലെ തന്നെ ഏറ്റവും ശ്രദ്ധേയ മേൽവിലാസങ്ങളിലൊന്നായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 11 വരെയാണ് മഹാഓണം ആഘോഷപരിപാടികൾ നടക്കുക. മേളപ്രമാണിമാരിലൊരാളായ പെരുവനം കുട്ടൻമാരാരുടെ പിൻമുറക്കാരൻ കലാനിലയം കലാധരൻമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരിമേളവും പാണ്ടിമേളവും ഒരുക്കുന്നത്.
വിവിധ തലങ്ങളിലുള്ള സ്പോൺസർഷിപ്പിനും ഇനിയും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ലേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ നടക്കുന്ന മഹാഓണം പരിപാടിക്കു പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റുമായി ബന്ധപ്പെടുക:
ഫോൺ: 647-781-4743
ഇമെയിൽ: contact@levitateinc.ca
വെബ്സൈറ്റ്: levitatateinc.ca