ADVERTISEMENT

അർകോമ (ഒക്‌ലഹോമ) ∙ അർകോമയിൽ  സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ യുവതിയെ കണ്ടെത്താൻ സഹായം തേടി ഒക്‌ലഹോമ ഹൈവേ പട്രോൾ  സംഘം. ഞായറാഴ്ച പുലർച്ചെ 3:30 നാണ് ഹാർമോണി ഗെയ്ൽ ജാക്ക്‌സിനെ(24) കാണാതായത്. ഒക്‌ലഹോമ ലൈസൻസ് പ്ലേറ്റ് JYD 879 ഉള്ള ചുവന്ന നിറത്തിലുള്ള 2012 മോഡൽ നിസ്സാൻ ആൾട്ടിമ കാറാണ് ഹാർമോണി ഗെയ്ൽ ജാക്ക്‌സ് ഓടിച്ചിരുന്നത്.  മുൻ ബമ്പറിന് കേടുപാടുകളോ ബമ്പർ ഇല്ലാതിരിക്കുകയോ ചെയ്യാമെന്ന്  അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഹാർമോണി ഗെയ്ൽ ജാക്ക്‌സിന് 5 അടിയും 1 ഇഞ്ച് ഉയരവും 160 പൗണ്ട് ഭാരവും ചുവന്ന മുടിയും നീലക്കണ്ണുകളുമാണുള്ളത്. യുവതിയെ കാണുന്നവർ 9-1-1 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് നിയമപാലകർ.

English Summary:

24 year old woman missing in Arkoma, Oklahoma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com