ADVERTISEMENT

സാൾട്ട് ലേക്ക് സിറ്റി ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആരോഗ്യനില പരിതാപകരമാണെന്ന് ആക്ഷേപം ശക്തമാകുന്നു. ബൈഡൻ നടത്തിയ വാർത്താ സമ്മേളനവും ഈ ആക്ഷേപത്തിന് കുടൂതൽ ശക്തിപകരുന്നതാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. വാർത്താസമ്മേളനത്തിനു ശേഷം തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.  

താൻ വൈസ് പ്രസിഡന്‍റായി ട്രംപിനെ തിരഞ്ഞെടുത്തത് പ്രസിഡന്‍റായാൽ നന്നായി ശോഭിക്കും എന്ന് കരുതി തന്നെയാണ് എന്ന് ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ ഉദ്ദേശിച്ചാണ് ബൈഡൻ സംസാരിച്ചതെങ്കിലും പേര് മാറി പോയി. ഉദ്ദേശിച്ചത് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ ആയിരുന്നു എന്ന് വ്യക്തം. യുക്രെയ്ൻ പ്രസിഡന്‍റായി വ്ളാഡിമിർ പുട്ടിനെ വിശേഷപ്പിച്ചതും ബൈഡന്‍റെ ആരോഗ്യനില സംബന്ധിച്ച ചർച്ച ശക്തമാകുന്നതിന് കാരണമായിരിക്കുകയാണ്. 

അതേസമയം, നിലവിൽ പുറത്ത് വരുന്ന സർവേ ഫലങ്ങൾ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പ്രതികൂലമാണ്. 50 %  പിന്തുണ ബൈഡന് ലഭിക്കുന്നതായി സർവേ ഫലം. ട്രംപിന് 48 % പേരുടെ പിന്തുണയാനുള്ളത്. എന്നാൽ മൂന്നാമതൊരു സ്ഥാനാർഥി ഉണ്ടെങ്കിൽ നേരിയ തോതിൽ ട്രംപ് ബൈഡനെ മറികടക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 

റിയൽ ക്ലിയർ പൊളിറ്റിക്സിന്‍റെ പോളിൽ ട്രംപിന് ബൈഡനു മേൽ 2.7 % ലീഡുണ്ട്. എ ബി സി ന്യൂസ്/ഇപ്‌സോസ് /വാഷിങ്‌ടൻ പോളിൽ ട്രംപും ബൈഡനും തുല്യമായാണ് വോട്ട് ലഭിക്കുക. അതേസമയം 67 % പേര് ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണം എന്നും അഭിപ്രായപ്പെട്ടു. എമേഴ്സൺ കോളജ് പോളിൽ ട്രംപ് മൂന്നു പോയിന്‍റ് മുൻപിലാണ്. ന്യൂയോർക്ക് ടൈംസ്/സിയന്നാ കോളജ് പോളിലും ട്രംപ് 3% മുന്നിട്ടു നിൽക്കുന്നു. 2015  ൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ ഇതുവരെ ഈ സർവ്വേ സംഘാടകർ നടത്തിയ പോളുകളിൽ ആദ്യമായാണ് ട്രംപിന് ഇത്രയും ലീഡ് പ്രഖ്യാപിക്കുന്നത്‌. വാൾ സ്ട്രീറ്റ് ജേണൽ ഡിബേറ്റിനു ശേഷം നടത്തിയ സർവേയിൽ ട്രംപിന് 6 % ലീഡ് കണ്ടെത്തി.

വൈസ് പ്രസിഡന്‍റ് കമല ഹാരിസ് നോർത്ത് കാരോലൈനയിൽ പ്രചാരണം നടത്തി. ഹാരിസ് പുടിനെ കുറ്റപെടുത്തിയാണ് പ്രചാരണ പ്രസംഗങ്ങൾ കൂടുതലും നടത്തുന്നത്. അപ്രതീക്ഷിതമായി കമല പ്രസിഡന്‍റ്  സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയുണ്ട്. 

English Summary:

Joe Biden's not so perfect 'Big Boy' Press Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com