ADVERTISEMENT

പെൻസിൽവേനിയ ∙ പെൻസിൽവേനിയയിൽ നടന്ന റാലിയിൽ അക്രമിയുടെ വെടിയേറ്റതിന് തുടർന്ന് പരുക്കേറ്റ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണയുമായി ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്. പരുക്കേറ്റ ട്രംപ് ആൾക്കൂട്ടത്തിന് നേരെ വലതു മുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചാണ് മസ്ക് പിന്തുണ അറിയിച്ചത്.  ഞാൻ ട്രംപിനെ പൂർണ്ണമായി അംഗീകരിക്കുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി മസ്ക് എക്സിൽ എഴുതി.

അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിരോ അറിയിച്ചു.

English Summary:

Elon Musk endorses Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com