യുഎസ് തിരഞ്ഞെടുപ്പ്; നാമനിർദ്ദേശം നേടുന്നതിനുള്ള കേവലഭൂരിപക്ഷം മറികടന്ന് കമല ഹാരിസ്
Mail This Article
×
വാഷിങ്ടൻ ഡിസി ∙ ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലെ ആദ്യ ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായ 1,976 പേരെ മറികടന്ന് കമല ഹാരിസ്. 2,668 പ്രതിനിധികളുടെ പിന്തുണ കമല ഹാരിസിന് ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് സർവേ.
ചൊവ്വാഴ്ച രാവിലെ വരെ, തീരുമാനമാകാത്ത പ്രതിനിധികളുടെ എണ്ണം 54 ആണെന്ന് സർവേ പറയുന്നു. 2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ 21 ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്.
അദ്ദേഹത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനം തുടങ്ങിയ കാരണങ്ങളാൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഒഴിയണമെന്ന് സ്വന്തം പാർട്ടിയിൽ നിന്നും ആഴ്ചകൾ നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് മത്സരിക്കാനില്ലെന്ന് ബൈഡൻ തീരുമാനമെടുത്തത്.
English Summary:
Kamal Harris gains enough support to become Democratic nominee for US Presidential election.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.