ADVERTISEMENT

ഇല്ലിനോയ്∙ ഷിക്കാഗോ  അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്കാ ഇടവക ദേവാലയമായ, മോർട്ടൻ ഗ്രോവിലെ സെന്‍റ് മാർത്ത ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാളും, 12 വർഷം തികഞ്ഞതിന്‍റെ ആഘോഷപരിപാടികളും നടത്തപ്പെടും. 

ജൂലൈ 28ന്  വൈകുന്നേരം 5 ന്, ലത്തീൻ ആരാധനാക്രമത്തിലെ ദിവ്യബലിയും, ജപമാലയും (4:30pm) അർപ്പിച്ചു അഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈദീകരായ ഫാ. ബെൻസെസ് നോർബെർടൈൻ, ഫാ. ബിനു വർഗീസ്  നോർബെർടൈൻ എന്നിവർ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 

2012 ജൂലൈ രണ്ടിനാണ് മലയാളം ലത്തീൻ കുർബാന സെന്‍റ്  മാർത്ത ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും എന്ന ആശയത്തിൽ  ആരംഭിച്ചത്. പിന്നീട് ഷിക്കാഗോ  അതിരൂപതയിലെ പിതാക്കന്മാർ  വഴിയും, കർദിനാൾ മുഖാന്തരവും ഷിക്കാഗോ  അതിരൂപതയുടെ മലയാളത്തിലുള്ള ലത്തീൻ കുർബാന ആയി ഈ കുർബാന സ്ഥാപിതമാകുകയും, സെന്‍റ് മാർത്ത ദേവാലയം മലയാളി റോമൻ  കത്തോലിക്കരുടെ ഇടവക ദേവാലയമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 

2024, ജൂലൈ‌ മാസം പന്ത്രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ഈ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ദിവ്യബലിയിലേക്കും, തുടർന്നുള്ള പരുപാടികളിലേക്കും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് പള്ളി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ഒപ്പം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും അന്നേ ദിവസം ആഘോഷിക്കപെടും എന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

വാർത്ത: വിനോദ് കൊണ്ടൂർ

English Summary:

St. Martha Church, Chicago, Celebrates 12 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com