ADVERTISEMENT

ന്യൂയോർക്ക്∙ പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളി തന്നെ കൊലപ്പെടുത്തുന്നതിന് വാടക കൊലയാളിയെ ഒരിക്കൽ അന്വേഷിച്ചിരുന്നതായി വെളിപ്പെടുത്തി. 2001-ൽ  22-ാം വയസ്സിൽ ഒരു കൊലയാളിയുമായി സംസാരിച്ചതായിട്ടാണ്  താരം വെളിപ്പെടുത്തിയിരിക്കുന്നത്

‘‘ഇത് ഭ്രാന്താണെന്ന് തോന്നും, പക്ഷേ എന്നെ കൊല്ലാൻ ആരെയെങ്കിലും വാടകയ്‌ക്കെടുക്കാൻ അന്ന് തീരുമാനിച്ചിരുന്നു. സ്വയം ജീവനെടുക്കുന്നതിനേക്കാൾ കൊലപാതകം ചെയ്യപ്പെടാനാണ് ആഗ്രഹിച്ചത്. കാരണം എന്‍റെ  മരണം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളുന്നതിന് ഇതാണ് എളുപ്പമെന്ന് കരുതി’ ആഞ്ജലീന ജോളി ഐഎംഡിബിയോട് പറഞ്ഞതായി ഡെയ്​​ലി മെയിൽ റിപ്പോർട്ട് ചെയ്തു. 

‘‘അവരെ ( വാടക കൊലയാളി) ന്യൂയോർക്കിൽ കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഭ്രാന്താണെന്ന് തോന്നും, ചെറുപ്പത്തിൽ പലരും ആത്മഹത്യയെക്കുറിച്ച് ആലോചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്‍റെ അമ്മയെപ്പോലെ എനിക്ക് ചുറ്റുമുള്ള നിരവധി ആളുകൾക്ക് ഞാൻ ആത്മഹത്യ ചെയ്താൽ ചിലപ്പോൾ അത് ഉൾക്കൊള്ളുന്നതിന് സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് അതിനുള്ള പ്രതിവിധിയായിരുന്നു വാടക കൊലയാളിയെ ഏർപ്പാട് ചെയുക എന്നത്.

അതേസമയം, വാടക കൊലയാളി ഇതേക്കുറിച്ച് വീണ്ടും ആലോചിച്ച് രണ്ട് മാസത്തിന് ശേഷം വിളിക്കാൻ നിർദേശിച്ചു.എന്‍റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നു, ഞാൻ അത് ഒഴിവാക്കുമെന്ന് അയാൾ കരുതി. ഞാൻ കഠിനവും ഇരുണ്ടതുമായ സമയങ്ങളിലൂടെ കടന്നുപോയി, ഞാൻ അവയെ അതിജീവിച്ചു. ഞാൻ ചെറുപ്പത്തിൽ മരിച്ചിട്ടില്ല, അതിനാൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ചില കാര്യങ്ങളെ അതിജീവിക്കാൻ സാധിക്കാത്ത കലാകാരന്മാരും സാധാരണക്കാരുമുണ്ട്. ’’– ആഞ്ജലീന പറഞ്ഞു. 

English Summary:

Angelina Jolie once hired hitman to plan her own murder aged 22 - but assassin had surprising response to her grisly plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com