ADVERTISEMENT

ന്യൂ ബ്രൺസ്‌വിക്ക്∙ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഒരു ടയർ ഊരിപോയതാണ് അപകടകാരണം. ഓടികൊണ്ടിരുന്ന വാഹനത്തിന്‍റെ ടയർ ഊരിപോയതോടെ അത് ഹൈവേയിൽ നിന്ന് തെന്നിമാറി. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ റോഡിൽ തെറിച്ചുവീഴുകയായിരുന്നു. 

ലുധിയാനയിലെ മലൗദ് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളാണ് മരിച്ചവരിൽ രണ്ടു പേർ. - മോൺക്‌ടണിലെ ഡേകെയറിൽ ജോലി ചെയ്തിരുന്ന ഹർമൻ സോമൽ (23), ഏതാനും മാസം മുൻപ് വിദ്യാർഥി വീസയിൽ കാനഡയിലെത്തിയ നവ്‌ജോത് സോമൽ (19) എന്നിവരാണ് മരിച്ച സഹോദരങ്ങൾ.  പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള സർക്കാർ അധ്യാപകരായ ഭൂപീന്ദർ സിങ്ങിന്‍റെയും സുചേത് കൗറിന്‍റെയും മകൾ രശ്ംദീപ് കൗർ (23) ആണ് അപകടത്തിൽ മരിച്ച മൂന്നമാത്തെ വിദ്യാർഥി.

റോയൽ കനേഡിയൻ മൗണ്ടഡ് പോലൊസ് (ആർസിഎംപി) പറയുന്നതനുസരിച്ച്, ജൂലൈ 27 ന് ഏകദേശം രാത്രി 9.35 നാണ് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലെ ഹൈവേ 2 ൽ അപകടമുണ്ടായത്. വാഹനത്തിന്‍റെ ഒരു ടയർ ഊരിപ്പോയതോടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഹൈവേയിൽ നിന്ന് വാഹനം തെന്നിമാറിയത്. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് യാത്രക്കാരും  സംഭവസ്ഥലത്ത് വച്ച്  തന്നെ മരിച്ചു. നിസ്സാര പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിന്‍റെ  കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സഹായിക്കുന്നതിനായി ഒരു ഗോഫണ്ട്മീ ഓൺലൈനിൽ ധനസമാഹരണ പേജ് സജ്ജീകരിച്ചിട്ടുണ്ട്.

English Summary:

Car tyre comes off, 2 siblings among 3 Indian students killed in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com