വേൾഡ് മലയാളി കൗൺസിൽ പേരന്‍റസ് ഡേ ആഘോഷം സംഘടിപ്പിച്ചു
Mail This Article
ന്യൂയോർക്ക് ∙ വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ പേരന്‍റസ് ഡേ ആഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി ജോർജ് ജോൺ സദസ്സിനെ സ്വാഗതം ചെയ്തു. കൗൺസിൽ പ്രസിഡന്‍റ് പ്രഫ. സാം മണ്ണിക്കരോട്ട് സമൂഹത്തിനുവേണ്ടി കൗൺസിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വിമൻസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തു. ഈ പദ്ധതിക്ക് ആവശ്യമായ സംഭാവനകൾ അംഗങ്ങളിൽ നിന്ന് സ്വീകരിക്കാനും തീരുമാനിച്ചു. അമേരിക്കൻ റീജൻ വിമൻസ് ഫോറത്തിന്‍റെ ട്രഷറർ ശോശാമ്മ അലക്സാണ്ടറും സമകാലിക പ്രശ്നങ്ങളെയും ഫോറത്തിന്‍റെ ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു.
ചെയർമാൻ മോൻസി വർഗീസ്, വൈസ് പ്രസിഡന്‍റ് റേച്ചൽ ഡേവിഡ് , ഫ്രഡി ഡേവിഡ്, ലീല മാരേട്ട്,കുര്യൻ, മേരിക്കുട്ടി കുരിയൻ, ടിജ എബ്രഹാം, കുര്യാക്കോസ് കാക്കത്തോട്ടിൽ, ഷാജി, ജോൺ കെ. ജോർജ്, അപ്പു അറ്റു, അജു അലക്സാണ്ടർ, റോയ് ബേബി, ഉഷ ജോർജ്, ജോർജ് ചാക്കോ, ഏലിയാമ്മ അപ്പുക്കുട്ടൻ, ആൻഡ്രൂസ് കുന്നുപറമ്പിൽ, ഫ്രാങ്ക്‌ളിൻ, ലിസ, ലിജ, ജെസ്സി ജോഷി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
പ്രസിഡന്‍റ് പ്രഫ. സാം മണ്ണിക്കരോട്ട് പേരന്‍റസ് ഡേ ആശംസകൾ നേർന്നു. ശോശാമ്മ ആൻഡ്രൂസും സാം മണ്ണിക്കരോട്ടും തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയും കേക്ക് മുറിച്ചു വിതരണം ചെയ്യുകയും ചെയ്തു. ബാർബിക്യൂ പാർട്ടിയോടെയായിരുന്നു സമാപനം.