ADVERTISEMENT

ഒഹായോ ∙  കൊലപാതക കേസിൽ അന്വേഷിക്കുന്ന അമേരിക്കയിലെ 'മോസ്റ്റ് വാണ്ടഡ്' മെക്സിക്കോയിൽ പൊലീസ് ഓഫിസറായി ജോലി ചെയ്യുന്നതായി കണ്ടെത്തി. ഏകദേശം 20 വർഷമായി ഒഹായോയുടെ "മോസ്റ്റ് വാണ്ടഡ്"  ലിസ്റ്റിലുള്ള  ക്രിമിനലാണ്  അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഒഹായോയിലെ ബട്ട്‌ലർ കൗണ്ടിയിൽ ബെഞ്ചമിൻ ബെക്കാറയെ (25) വെടിവച്ചുകൊന്ന കേസിലാണ് അന്റോണിയോ റിയാനോയെ തിരഞ്ഞിരുന്നത്. 2004 ഡിസംബർ 19ന് ഉച്ചകഴിഞ്ഞ് ഹാമിൽട്ടണിലെ റൗണ്ട് ഹൗസ് ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് റിയാനോ, ബെഞ്ചമിന്റെ മുഖത്ത് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം യുഎസ് പൊലീസ് റിയാനോയെ അദ്ദേഹത്തിന്റെ ജന്മനാടായ മെക്സിക്കോയിലെ ഒക്സാക്കയിലെ സപ്പോട്ടിറ്റ്ലാൻ പാൽമാസിൽ വച്ച് അറസ്റ്റ് ചെയ്തു. അവിടെ അദ്ദേഹം ഒരു പൊലീസ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു.

 കോടതിയിൽ ഹാജരാക്കിയ റിയാനോയെ തടവിലാക്കാൻ ഉത്തരവിട്ടു.  72 വയസ്സുള്ള റിയാനോയ്ക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

English Summary:

'Most Wanted' Fugitive Found Working as Cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com