താനേദാറിനു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
Mail This Article
×
മിഷിഗൻ ∙ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നോമിനേഷനിൽ താനേദാർ വിജയിച്ചു. ഓഗസ്റ്റ് ആറിന് നടന്ന പ്രൈമറിയിൽ പതിമൂന്നാം കോൺഗ്രസ് ജില്ലാ പ്രൈമറിയിൽ താനേദാർ പരാജയപ്പെടുത്തിയത് മേരി വാട്ടേഴ്സിനെയാണ് 2022-ലെ തിരഞ്ഞെടുപ്പിൽ 71.4 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത് - റിപ്പബ്ലിക്കൻ സ്ഥാനാർഥിയെക്കാൾ 47 ശതമാനം ലീഡ്.
ശാസ്ത്രജ്ഞനായി മാറിയ സംരംഭകനായ താനേദാർ 2020-ൽ വ്യത്യസ്തമായി ക്രമീകരിച്ച മണ്ഡലത്തിൽ നിന്ന് 93 ശതമാനം വോട്ടുകളോടെയാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. കർണാടകയിലെ ചിക്കോടിയിൽ ജനിച്ച അദ്ദേഹം 1979-ൽ രസതന്ത്രത്തിൽ പിഎച്ച്‌ഡി ചെയ്യാനാണ് യുഎസിലെത്തിയത്.
English Summary:
Shri Thanedar wins U.S. House primary race
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.