ഹൂസ്റ്റണിൽ തോക്കുമായി കളിക്കുന്നതിനിടെ രണ്ടു കുട്ടികൾ മരിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ. ഒരാൾ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാൾ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. 17 വയസ്സുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റ് 11കാരനാണു കൊല്ലപ്പെട്ടത്. പതിനേഴുകാരൻ പിന്നീട് സ്വന്തം ജീവൻ എടുക്കുകയായിരുന്നു.
വടക്കുകിഴക്കൻ ഹൂസ്റ്റണിലെ ഹാർഡി സെന്റ് സമീപമുള്ള ആർട്ടോ സെന്റ് എന്ന സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ കുട്ടികൾ കളിക്കുകയായിരുന്നു. കൂട്ടത്തിലുളള 17 വയസ്സുകാരനും സഹോദരങ്ങളെ കാണിക്കാൻ തോക്ക് പുറത്തെടുത്തു. അബദ്ധത്തിൽ ഇളയ കുട്ടികളിൽ പത്തു വയസ്സുകാരൻ ട്രിഗർ വലിക്കുകയും 11 വയസ്സുള്ള ആൺകുട്ടിക്കു വെടിയേൽക്കുകയുമായിരുന്നു.
സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കൾ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു, 17കാരന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പരിഭ്രാന്തനായ പതിനേഴുകാരൻ തോക്കുമായി പുറത്തെ വനപ്രദേശത്തേക്ക് ഓടി. ഇയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. പിന്നീട് പ്രാദേശിക ആശുപത്രിയിൽ വച്ച് മരിച്ചു.