യുഎസ് ക്യാപ്പിറ്റൾ ആക്രമണം; പ്രതിക്ക് 20 വർഷം തടവ്
Mail This Article
വാഷിങ്ടൻ ഡി സി ∙ പൊലീസുകാരന്റെ മുഖത്ത് അടിക്കുകയും മറ്റുള്ളവരുടെ മേൽ കുരുമുളക് സ്‌പ്രേ ഒഴിക്കുകയും നിരവധി ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തുകയും ചെയ്ത ഡേവിഡ് ഡെംപ്‌സി എന്ന കലിഫോർണിയക്കാരനെ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഏറ്റവും തീവ്രമായ അക്രമത്തിന്റെ കേന്ദ്രമായിരുന്നു ഡേവിഡ് ഡെംപ്‌സി എന്ന് കോടതി കണ്ടെത്തി.
2021 ജനുവരി 6ന് ക്യാപിറ്റൽ ആക്രമണത്തിൽ പങ്കെടുത്തവര്‍ക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണ് ഡേവിഡ് ഡെംപ്‌സിക്കു ലഭിച്ചത്. ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതിന് കഴിഞ്ഞ വർഷം 18 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട 'ഓത്ത് കീപ്പേഴ്‌സ്' നേതാവ് സ്റ്റുവർട്ട് റോഡ്‌സിന് നൽകിയ ശിക്ഷയെപ്പോലും മറികടക്കുന്നതാണ് ഡെംപ്‌സിയുടെ ശിക്ഷ.
പ്രസിഡൻ്റ ജോ ബൈഡന് അധികാരം കൈമാറുന്നത് തടയാൻ മുൻ പ്രസിഡൻ്റ് ട്രംപിൻ്റെ അനുയായികൾ നടത്തിയ അക്രമാസക്തമായ ആക്രമണ ( ജനുവരി 6 ലെ) വുമായി ബന്ധപ്പെട്ട് 1,400-ലധികം പേരാണ് കുറ്റാരോപിതരായത്.