ADVERTISEMENT

ന്യൂയോർക് ∙ യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കൂടുന്നതായ് റിപ്പോർട്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ മലിനജല ഡേറ്റ അനുസരിച്ച്  യുഎസിലെ പല സംസ്ഥാനങ്ങളും കോവിഡ് വൈറസ് കേസുകൾ വർധിച്ചതായ് റിപ്പോർട്ട്. 

റിപ്പോർട്ട് അനുസരിച്ച് കുറഞ്ഞത് 27 സംസ്ഥാനങ്ങളിൽ 'വളരെ ഉയർന്ന' നിലയിലും 17 സംസ്ഥാനങ്ങളിൽ 'ഉയർന്ന' നിലയിലും വൈറസ് റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. പുതിയ കോവിഡ് വാക്സിനുകൾ ഉടൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങൾ കുറഞ്ഞുവരുന്നതിനാൽ, കമ്മ്യൂണിറ്റികളിലെ കോവിഡ് പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണങ്ങളിലൊന്നായി മലിനജല വിശകലനം ഉപകരിക്കുന്നു എന്ന്, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റും ചീഫ് ഇന്നൊവേഷൻ ഓഫിസറും എബിസി ന്യൂസ് കോൺട്രിബ്യൂട്ടറുമായ ഡോ ജോൺ ബ്രൗൺസ്റ്റൈൻ പറഞ്ഞു.

English Summary:

More than Half of US States Reporting 'Very High' COVID Activity Levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com