ADVERTISEMENT

നോർത്ത് ടെക്‌സസ് ∙ ഡാലസ് കൗണ്ടിയിൽ സൂര്യാഘാതത്തെ തുടർന്ന്  79 വയസ്സുകാരി മരിച്ചു. ഡാലസ് നിവാസിയായ ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. 

 "ഈ സീസണിലെ ആദ്യത്തെ സൂര്യാഘാതത്തെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യേണ്ടി വരുന്നതിൽ ഞങ്ങൾക്ക്  ദുഃഖമുണ്ട്. വേനൽക്കാലം മുഴുവൻ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ,  ചൂട് ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണം" – എന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു. 

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. കഴിയുന്നത്ര എയർ കണ്ടീഷൻ ചെയ്ത സ്ഥലത്തു താമസിക്കുക. പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തണലിൽ ഇടവേളകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: DCHHS (214) 819-1976 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary:

Dallas County Confirms First Heat-Related Death of 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com