ADVERTISEMENT

ഡാലസ് ∙ ഡാലസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗവും, അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഏബ്രഹാം തെക്കേമുറിയുടെ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു.

ഓഗസ്റ്റ് 15ന് രാവിലെ11.30ന് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന് ഏബ്രഹാം തെക്കേമുറി നൽകിയ സംഭാവനകൾ അസോസിയേഷന്റെ ആദ്യകാല പ്രവർത്തകനായ ഐ. വർഗീസ് അനുസ്മരിച്ചു. ഷിജു ഏബ്രഹാം ഐസിഇസി പ്രസിഡന്‍റ് , പി.സി. മാത്യു ഗ്ലോബൽ ഇന്ത്യ ഫെഡറേഷൻ, മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ എന്നിവർ തെക്കേമുറിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. 

അസോസിയേഷൻ / ഐസിഇസി ഭാരവാഹികളായ ദീപക് നായർ, സിജു വി. ജോർജ്, രാജൻ ഐസക്, ടോമി നെല്ലിവേലിൽ, സാബു മാത്യു, ജേക്കബ് സൈമൺ, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹെറാൾഡ് പത്രാധിപർ രാജു തരകൻ, ലാനാ മുൻ പ്രസിഡന്‍റ്  ജോസ് ഓച്ചാലിൽ, പി.ടി. സെബാസ്റ്റ്യൻ, ടി.സി. ചാക്കോ തുടങ്ങിയവരും സംബന്ധിച്ചു. സോഷ്യൽ സർവീസ് ഡോക്ടർ ജയ്സി ജോർജ് നന്ദി പ്രകാശനം നടത്തി.

English Summary:

Abraham Theckemury Memorial Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com