ADVERTISEMENT

ന്യൂയോർക്ക്∙ പ്രശസ്ത നടൻ മാത്യു പെറി കഴിഞ്ഞ വർഷം ലഹരിമരുന്ന് അമിതമായി കഴിച്ച് മരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഈ കേസിൽ 'കെറ്റാമൈൻ ക്വീൻ' എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥീകരണം വന്നിട്ടില്ല.  അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾ പ്രകാരം, പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ സംഗയാണ് നൽകിയത്.

41 കാരിയായ ബ്രിട്ടിഷ്-അമേരിക്കൻ ഇരട്ട പൗരത്വമുള്ള  സംഗ, ലൊസാഞ്ചലസിൽ വലിയ തോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്നയാളാണ്. ഇവരുടെ വീട്ടിൽ നിന്നും പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ കെറ്റാമൈൻ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ തുടങ്ങിയ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് മാത്യു പെറി മരിച്ചത്. വളരെക്കാലമായി മാത്യു പെറി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന് സംഗയിൽ നിന്ന് ലഭിച്ച കെറ്റാമൈൻ കഴിച്ചതാണ് മരണകാരണം എന്നാണ് പൊലീസിന്‍റെ നിഗമനം. സംഗയുടെ അറസ്റ്റോടെ ഈ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. 

English Summary:

'Ketamine Queen' Arrested in Matthew Perry Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com