ADVERTISEMENT

വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്  വിജയിച്ചാൽ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റും എന്ന ചോദ്യം പ്രസക്തമാണ്. ഇവയിൽ ഏറ്റവും പ്രധാനം ഇടത്തരക്കാരുടെ വരുമാനത്തിൽ ചുമത്തുന്ന നികുതിയാണ്. വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ മറ്റുള്ളവരുടെ പലരുടെയും പരിപാടികൾ കടമെടുക്കുന്നു എന്നൊരു ആരോപണം കമല ഹാരിസിന് നേരിടേണ്ടി വരാറുണ്ട്. 

പ്രധാനമായും മുൻ പ്രസിഡന്‍റും എതിർ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ എതിർക്കുവാനും വിമര്‍ശിക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്രിയാത്മക പ്രഖ്യാപനങ്ങൾ വഴി മാറുന്നതാണ് കാരണം. പ്രസിഡന്‍റ് ജോ ബൈഡൻ നൽകിയ വാഗ്ദാനമാണ് താൻ അധികാരത്തിൽ വന്നാൽ നാല് ലക്ഷം ഡോളറിൽ താഴെ പ്രതിവർഷ വരുമാനം ഉള്ളവരുടെ നികുതി വര്‍ധിപ്പിക്കുകയില്ല എന്നത്. 

അടുത്ത ദിവസങ്ങളിൽ ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാർഥിയായി നോമിനേഷൻ നേടുന്ന കമല ഹാരിസ് താന്‍ വിജയിച്ചാൽ ഈ വാഗ്ദാനം നിറവേറ്റും എന്ന് പ്രഖ്യാപിച്ചു. ഇതിനിടയിൽ മുൻ പ്രസിഡന്‍റ് ട്രംപിന്‍റെ 2017 ലെ നിയമം ടാക്സ് കട്ട് ആൻഡ് ജോബ്സ് ആക്ട് നടപ്പാക്കുവാൻ ശ്രമിക്കുമോ എന്ന ചോദ്യം ഉയരുന്നു. സോഷ്യൽ സെക്യൂരിറ്റി ടാക്സ് കുറച്ചാൽ അത് സാധാരണ (ഇടത്തരക്കാർക്ക്) വലിയ ആശ്വാസം ആയിരിക്കും. പക്ഷെ ഈ നിയമത്തിന്‍റെ കാലാവധി തീരുകയാണ്. കമല ഹാരിസ് കാലാവധി നീട്ടുവാൻ തയ്യാറാകുമോ എന്നറിയില്ല. നീട്ടിയാൽ ഫെഡറൽ വരുമാനം കുറയും. ഇതിനു പുറമെ നാല് ലക്ഷം ഡോളറിൽ കുറവ് വരുമാനം ഉള്ളവരുടെ നികുതി വര്‍ധിപ്പിക്കുന്നില്ലെങ്കിൽ വീണ്ടും ഫെഡറൽ വരുമാനം കുറയും. 

ബജറ്റിലെ കമ്മി വളരെ അധികം വർധിക്കും. ഇത് നേരിടാൻ ഒരു പദ്ധതിയും കമല ഹാരിസ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. താൻ വിജയിക്കുകയാണെങ്കിൽ ഏറ്റെടുക്കുവാൻ പോകുന്ന ഫെഡറൽ സാമ്പത്തികാവസ്ഥ എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കേണ്ടതുണ്ട്. ബാരാക് ഒബാമ,  ട്രംപ് എന്നിവരുടെ ഭരണത്തിൽ ബജറ്റ് കമ്മി വലിയ തോതിൽ ഉയർന്നിരുന്നു. ട്രംപിന് കോവിഡ് മഹാമാരിയെയും തുടർന്നുണ്ടായ അധിക ചെലവുകളെയും കാരണങ്ങളായി ചൂണ്ടിക്കാട്ടുവാൻ ഉണ്ടായിരുന്നു.

English Summary:

Harris Ties her Own Hands with $400,000 Tax Pledge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com