ADVERTISEMENT

വാഷിങ്‌ടൻ  ∙ യുഎസ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സർവേ. യുഎസ് മുൻ  പ്രസിഡന്‍റ്   ഡോണൾഡ് ട്രംപിനെക്കാൾ  4 പോയിന്‍റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. നിലവിലെ യുഎസ് പ്രസിഡന്‍റ് ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായിരുന്ന ബൈഡൻ പിന്മാറിയത് പാർട്ടിക്ക് നേട്ടമായി എന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. 

ദേശീയ തിരഞ്ഞെടുപ്പുകളിലും മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനേക്കാള്‍ മുന്നിലെത്താനും നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളിലും ആധിപത്യം നേടാനും കമലയ്ക്ക് സാധിക്കുമെന്ന്  കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട് ചെയ്തു. അരിസോന, ജോര്‍ജിയ, മിഷിഗൻ, പെൻസിൽവേനിയ, നോർത്ത് കാരോലൈന, നെവാഡ,വിസ്‌കോൻസെൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കമല ഹാരിസ് സുരിക്ഷ ഭൂരിപക്ഷം നേടുമെന്നാണ് സർവേ കണ്ടെത്തിയിരിക്കുന്നത്. 

English Summary:

Kamala Harris' Chances of Winning Florida, According to Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com