മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന്
Mail This Article
×
ഷിക്കാഗോ ∙ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 13ന് വൈകുന്നേരം 6.30 മുതൽ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമാതാരം ആൻ അഗസ്റ്റിൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ഓണാഘോഷത്തോടൊപ്പം തന്നെ വയനാടിന്റെ വേദനയിൽ പങ്കുചേരുകയും പുനരധിവാസത്തിനു വേണ്ടിയുള്ള ധനസമാഹരണവും നടത്തുമെന്ന് പ്രസിഡന്റ് റോയി നെടുംചിറ അറിയിച്ചു. ഓണസദ്യയോടുകൂടി കലാപരിപാടികൾ ആരംഭിക്കും. ഓണാഘോഷത്തിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റോയി നെടുംചിറ – 630 806 1270
മഹേഷ് കൃഷ്ണൻ – 630 664 7431
സാബു തറത്തട്ടിൽ – 847 606 9068 എന്നിവരുമായി ബന്ധപ്പെടുക.
(വാർത്ത ∙ സതീശൻ നായർ)
English Summary:
Midwest Malayali Association Onam Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.