ADVERTISEMENT

ഷുഗർ ലാൻഡ് (ഹൂസ്റ്റൺ) ∙ ഹൂസ്റ്റൺ ഷുഗർ ലാൻഡിലെ  അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ ഹനുമാന്‍റെ 90 അടി ഉയരമുള്ള  വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. 'സ്റ്റാച്യു ഓഫ് യൂണിയൻ' എന്ന് പേരിട്ടിരിക്കുന്ന ഹനുമാൻ ശില്പം ടെക്സസിലെ ഏറ്റവും ഉയരം കൂടിയ  പ്രതിമയാണ്. സ്റ്റാച്യു ഓഫ് ലിബർട്ടി, പെഗസസ് ആൻഡ് ഡ്രാഗൺ പ്രതിമ എന്നിവയ്ക്ക് ശേഷം യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. 

വൈദിക പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 15 മുതൽ 18 വരെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. പത്മഭൂഷൺ ജേതാവും വേദപണ്ഡിതനുമായ ചിന്നജീയർ സ്വാമിയാണ് പ്രതിമ സ്ഥാപിക്കാൻ നേതൃത്വം നൽകിയത്.

English Summary:

Statue of Hanuman called the “Statue of Union” unveiled in Ashtalakshmi temple, Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com