ADVERTISEMENT

ഷിക്കാഗോ, ഇല്ലിനോയി ∙ കഴിഞ്ഞ നാല് ദിവസം ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ നാഷനൽ കൺവെൻഷനിൽ പാർട്ടിയുടെ യുഎസ് പ്ര​സി​ഡ​ന്റ് നാമനിര്‍ദേ​ശം ഔദ്യോഗികമായി സ്വീ​ക​രി​ച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രസിഡന്റ് ജോ ബൈഡനും ഒബാമ ദമ്പതികൾക്കും പിന്നാലെയായിരുന്നു കമല ഹാരിസിന്റെ പ്രസംഗം. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഫ്രിക്കൻ-അമേരിക്കൻ-ഏഷ്യൻ വംശജയായ ഒരു സ്ത്രീ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 

തന്റെ പ്രസംഗത്തിലൂടെ പുതിയ കാഴ്ചപ്പാടുകളോ, വാഗ്ദാനങ്ങളോ മുന്നോട്ടു വയ്ക്കാൻ ഹാരിസ് ശ്രമിച്ചില്ല.  യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്ന് ഹാരിസ് പറഞ്ഞു. തിരഞ്ഞെടുപ്പിനായ് 73 ദിവസങ്ങളാണ് ബാക്കിയുള്ളതെന്നും ഹാരിസ് ഓർമിപ്പിച്ചു. മാതാവ് ശ്യാമള ഗോപാലൻ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതടക്കമുള്ള കാര്യങ്ങളും കൺവെൻഷനിൽ കമല പങ്കുവച്ചിരുന്നു. 

ഹാരിസിന്റെ സഹോദരി മായാ ഹാരിസും ഹാരിസിന്റെ ഭർത്താവ്‌ ഡഗ്ലസ് എമോഫും കുട്ടികളും കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഡഗ്ലസ് എമോഫിനും പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഹാരിസ് തന്റെ പ്രസംഗം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസ് ഹാരിസിന് ആശംസകളറിയിച്ചു. നിലവിൽ  അഭിപ്രായ സർവേകൾ കമല ഹാരിസിന് അനുകൂലമാണ്. 

English Summary:

Kamala Harris’s Big Moment, and a Message of Hope: Key Takeaways from the Democratic Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com