ADVERTISEMENT

സാക്രമെന്റോ ∙ കലിഫോർണിയയിൽ ഫോൾസോമിലുള്ള  ഹാരിസ് സെന്റർ തിയറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജയായ വർഷിണി നഗം. എൻആർഐ ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് വർഷിണി. ആറാം വയസ്സു മുതൽ ഗുരു ഹേമ സത്യനാരായണന്റെ ശിക്ഷണത്തിലാണ് വർഷിണി ഭരതനാട്യം അഭ്യസിച്ചത്. 

ഓഗസ്റ്റ് 18ന് നടന്ന പരിപാടിയിൽ ഫോൾസം സിറ്റി കൗൺസിൽ അംഗം ചലംചർള എട്ടുകൊണ്ടലു, റാഞ്ചോ കോർഡോവ സിറ്റി പ്ലാനിങ് കമ്മീഷനർ സുരേന്ദർ ദേവരപ്പള്ളി, സുവിധ ഇന്റർനാഷനൽ ഫൗണ്ടേഷൻ സ്ഥാപകൻ ഭാസ്കർ വെമ്പട്ടി, എന്നിവർ വർഷിണിയെ ആശംസകളറിയിച്ചു. കലിഫോർണിയ സ്റ്റേറ്റ് ലെജിസ്ലേറ്റർ ജോഷ് ഹൂവറിന്റെയും യുഎസ് കോൺഗ്രസ് അംഗം കെവിൻ കെല്ലിയുടെയും ഓഫിസിൽ നിന്ന് വർഷിണിക്ക് പ്രശംസാപത്രം നൽകി. 

bharatanatyam-rangapravesam-by-indian-american-teen-varshini-nagam-in-us

500-ലധികം പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. നിരവധി പ്രാദേശിക തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുകയും വർഷിണിയെ അഭിനന്ദിക്കുകയും ചെയ്തു. 

English Summary:

Bharatanatyam Rangapravesam by Indian American Teen Varshini Nagam at Sacramento.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com