ADVERTISEMENT

ഗാർലാൻഡ് (ഡാലസ്) ∙ ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാലസ് റീജിയൻ രൂപീകരിച്ചു. ഗാർലാൻഡ് ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ ഓഗസ്റ് 22 ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ (ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.

റവ  ഷാജി കെ ഡാനിയേലിന്റെ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ  സംസ്ഥാന ചെയർമാൻ ഡാൻ മാത്യൂസ് യോഗം വിളിച്ചു ചേർത്തത്തിന്റെ ഉദേശം അറിയിച്ചു.  തുടർന്ന് സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസിന്  പരിചയപ്പെടുത്തി.

texas-conservative-forum-dallas-region-formed
texas-conservative-forum-dallas-region-formed
texas-conservative-forum-dallas-region-formed

നവംബറിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു. തുടർന്ന് സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്, സിബി പള്ളാട്ടുമഠത്തിൽ, സജി സാമുവൽ സന്തോഷ് കാപ്പിൽ - ഐഒസി ഡാലസ്, മാർട്ടിൻ പടേറ്റി - ടെക്സസ് ഇന്ത്യ കോലിഷൻ, ജോൺസൺ കുരുവിള, ജെയ്‌സൺ ജോസഫ്, നിബു കാര്യാക്കോസ്, ജെയ്സി ജോർജ്, ലിൻഡ സുനി ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. 

texas-conservative-forum-dallas-region-formed
texas-conservative-forum-dallas-region-formed
texas-conservative-2

ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാലസ് റീജിയൻ ഭാരവാഹികളായി പിസി മാത്യു ( ചെയർമാൻ),  നിബു കാര്യാക്കോസ് (പ്രസിഡന്റ്), സാബു നെടുംകാല, സൈമൺ ചാമക്കാല, ലിൻഡ സുനി ഫിലിപ്പ് (വൈസ് പ്രസിഡന്റ) സജി സാമുവേൽ (ജനറൽ സെക്രട്ടറി ), ജോൺസൻ കുരുവിള (അസിസ്റ്റന്റ് സെക്രട്ടറി), ബിനു മത്തായി (ട്രഷറർ ) എന്നിവരെയും ബോർഡ് ഓഫ് ഡയറക്ടർമാരായി സിജു വി ജോർജ്, ജെയ്സി ജോർജ്, ജേക്കബ് ജയിംസ്, റവ  ഷാജി കെ ഡാനിയേൽ, പ്രിയ വെസ്‌ലി, റോബിൻ സ്കറിയാ എന്നിവരെയും തിരഞ്ഞെടുത്തു.  ക്രിസ് മാത്യു (ഹൂസ്റ്റൺ ) എംസിയായിരുന്നു. 

English Summary:

Texas Conservative Forum Dallas Region Formed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com