ADVERTISEMENT

വിക്ടോറിയ, ബിസി ∙ വിക്ടോറിയയിലെ 12-ാം ക്ലാസ് വിദ്യാർഥിനിയായ ഹൈമ സൈബീഷ്, നൃത്ത പ്രതിഭയിലൂടെ കാൻസർ രോഗികളുടെ ജീവിതത്തിൽ വെളിച്ചം പകരുന്നു. ഓഗസ്റ്റ് 31 ന് ഡേവ് ഡണറ്റ് കമ്മ്യൂണിറ്റി തിയറ്ററിൽ വച്ച് നടക്കുന്ന 'ഡാൻസ് ടു ക്യൂർ കാൻസർ' എന്ന പരിപാടിയിലൂടെ ബിസി കാൻസർ ഫൗണ്ടേഷന് ഫണ്ട് സ്വരൂപിക്കുകയാണ് ഹൈമയുടെ ലക്ഷ്യം. വൈകുന്നേരം 4 മുതൽ 6 വരെ നടക്കുന്ന ഈ പരിപാടിയിൽ ഹൈമയുടെ ആകർഷകമായ വിവിധ നൃത്ത പരിപാടികൾ അവതരിപ്പിക്കും.

അഞ്ചാം വയസ്സു മുതൽ ഭരതനാട്യവും കുച്ചിപ്പുടിയും അഭ്യസിക്കുന്ന ഹൈമ, നൃത്താധ്യാപികയും നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് ആർട്ടിസ്റ്റിക് ഡയറക്ടറുമായ ഗായത്രി ദേവി വിജയകുമാറിന്‍റെ മേൽനോട്ടത്തിലാണ് പരിശീലനം നേടുന്നത്. 2015-ൽ കുടുംബസമേതം വിക്ടോറിയയിലേക്ക് താമസം മാറിയെങ്കിലും ഗായത്രി ടീച്ചറോടൊപ്പം ഓൺലൈനായി തന്‍റെ പരിശീലനം തുടർന്നു. ടൊറോന്‍റോ, വിക്ടോറിയ, വാൻകൂവർ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ അവതരിപ്പിച്ച നൃത്ത പ്രകടനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

dance-to-cure-cancer-programme-to-raise-funds-for-the-bc-cancer-foundation-2

വാൻകൂവർ ഐലൻഡ് കാൻസർ സെന്‍ററിലെ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിപുലീകരണത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കാനും റേഡിയേഷൻ, കീമോതെറാപ്പി ചികിത്സകളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.

ഹൈമയുടെ ഈ ഉദ്യമത്തിന്  മാതാപിതാക്കളായ ഡോ. സായിബീഷും രശ്മിയും സഹോദരങ്ങളായ തേജസും രമണയും പൂർണ പിന്തുണ നൽകുന്നുണ്ട്. കേരളത്തിലെ ഇരിങ്ങാലക്കുടയിലെ എലന്തോളി കുടുംബത്തിൽ നിന്നുള്ള ഡോ. സായിബീഷും ഗുരുവായൂരിലെ കണ്ടാരശ്ശേരി കുടുംബത്തിൽ നിന്നുള്ള രശ്മിയുമാണ് ഹൈമയുടെ മാതാപിതാക്കൾ.

പരിപാടിയുടെ വിശദാംശങ്ങൾ:

തീയതി: 2024 ഓഗസ്റ്റ് 31 ശനിയാഴ്ച്ച

സമയം: വൈകുന്നേരം 4 മുതൽ 6 വരെ

സ്ഥലം: ഡേവ് ഡണറ്റ് കമ്മ്യൂണിറ്റി തിയറ്റർ (2121 കാഡ്‌ബോറോ ബേ റോഡ്, വിക്ടോറിയ, BC V8R 5G4)

കാൻസർ രോഗികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനുള്ള ഹൈമയുടെ ഈ ശ്രമങ്ങളെ പിന്തുണയ്ക്കാൻ എല്ലാവരെയും ഹൈമയുടെ കുടുംബം ക്ഷണിക്കുന്നു.

English Summary:

Dance to Cure Cancer programme to raise funds for the BC Cancer Foundation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com