തദ്ദേശീയമായി കാണപ്പെടുന്ന മൂങ്ങകളെ സംരക്ഷിക്കുന്നതിനായി പുള്ളി മൂങ്ങകളെ കൊല്ലാൻ പദ്ധതി
Mail This Article
കലിഫോർണിയ ∙ തദ്ദേശീയമായി കാണപ്പെടുന്ന മൂങ്ങകളെ (ഇംപൈൽഡ് നേറ്റീവ് ഔൾ) സംരക്ഷിക്കുന്നതിനായി വെസ്റ്റ് കോസ്റ്റ് വനങ്ങളിൽ കുടിയേറിയ പുള്ളി മൂങ്ങകളെ കൊല്ലാൻ തീരുമാനിച്ചു. കലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൻ എന്നിവിടങ്ങളിൽ 30 വർഷത്തിലേറെയായി പുള്ളി മൂങ്ങകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ അധികം വേഗം പെരുകുന്നതിനാൽ തദ്ദേശീയ മൂങ്ങകളുടെയും മറ്റ് പക്ഷികളുടെയും ആവാസ്ഥ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. 452,000 മൂങ്ങകളെയാണ് ഇത്തരത്തിലാണ് കൊല്ലുന്നത്.
ഈ മൂങ്ങകൾ തവളകളെയും സലാമാണ്ടറുകളെയും ഭക്ഷിക്കുന്നതിനാൽ, ഇവയുടെ എണ്ണം കുറയുന്നത് മറ്റ് ജീവികളുടെ സന്തുലനത്തെ ബാധിക്കും. നോർത്തേൺ കലിഫോർണിയയിലെ ഹൂപ്പ വാലി ഇന്ത്യൻ റിസർവേഷനിൽ ഉൾപ്പെടെ 15 വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് പുള്ളി മൂങ്ങകളെ കൊല്ലുന്നത്.
2009 മുതൽ പടിഞ്ഞാറൻ തീരത്ത് 4,500 ഓളം മൂങ്ങ പക്ഷികളെ ഗവേഷകർ കൊന്നൊടുക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. അതിൽ ഹൂപ്പ റിസർവേഷനിൽ നിന്നുള്ള 800-ലധികം പക്ഷികൾ ഉൾപ്പെടുന്നു, ട്രൈബൽ വൈൽഡ് ലൈഫ് ബയോളജിസ്റ്റ് മാർക്ക് ഹിഗ്ലി പറഞ്ഞു.