ആർസെനിക് സാന്നിധ്യം: 25 സംസ്ഥാനങ്ങളിൽ നിന്ന് ആപ്പിൾ ജ്യൂസ് തിരിച്ച് വിളിച്ച് വാൾമാർട്ട്
Mail This Article
ഗ്രീൻവില്ലെ,കാരോലൈന ∙ അപകടകരമായ അളവിൽ ആർസെനിക് അടങ്ങിയതായി സംശയിക്കുന്നതിനെ തുടർന്ന് ഏകദേശം 10,000 കെയ്സ് ആപ്പിൾ ജ്യൂസ് വാൾമാർട്ട് തിരിച്ചുവിളിച്ചു. തങ്ങളുടെ ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ആപ്പിൾ ജ്യൂസാണ് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) ഈ മാസം 15 ന് തിരിച്ചുവിളിക്കാൻ നിർദേശിച്ചത്. സൗത്ത് കാരോലൈന, നോർത്ത് കാരോലൈന, ജോർജിയ എന്നിവയുൾപ്പെടെ 25-ലധികം സംസ്ഥാനങ്ങളെ ഈ തീരുമാനം ബാധിച്ചു.
ഇത് ഉപയോഗിക്കുന്നവരിൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. "ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണനയാണ്. അതിനിലാണ് ഇവ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തത്" വാൾമാർട്ട് വക്താവ് മോളി ബ്ലേക്ക്മാൻ പ്രസ്താവനയിൽ പറഞ്ഞു.